HomeHealth Newsനിശ്വാസം പറഞ്ഞു തരും നിങ്ങൾക്കുള്ള രോഗങ്ങൾ !

നിശ്വാസം പറഞ്ഞു തരും നിങ്ങൾക്കുള്ള രോഗങ്ങൾ !

ഒരു നിമിഷം പോലും ശ്വാസോഛ്വാസം നടത്താതെ നമുക്ക് ജീവിയ്ക്കാന്‍ കഴിയില്ല. വായുവും വെള്ളവും അത്രയേറെ പ്രധാനപ്പെട്ടതാണ് മനുഷ്യ ജീവിതത്തില്‍. എന്നാല്‍ നമ്മളെ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ പിടികൂടിയിട്ടുണ്ടോയെന്നും നമ്മുടെ ശ്വാസത്തിന്റെ ഗന്ധം നോക്കി മനസ്സിലാക്കാം. ഗുരുതരമായ പല രോഗങ്ങളും ശ്വാസത്തിന്റെ ഗന്ധത്തിലൂടെയും ശ്വാസമെടുക്കുന്ന സമയത്തിലൂടെയും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പലപ്പോഴും ശ്വാസത്തിന്റെ ഗന്ധം നോക്കി വയറിലെ ക്യാന്‍സര്‍ വരെ കണ്ടെത്താന്‍ കഴിയും.

 

  • നിശ്വാസവായുവിന്റെ ദുര്‍ഗന്ധം നിങ്ങളുടെ ദന്തപ്രശ്നങ്ങളെയാണ് പലപ്പോഴും സൂചിപ്പിക്കുന്നത്. ബാക്ടീരിയകളും മറ്റുമാണ് ഈ ദുര്‍ഗന്ധത്തോടു കൂടിയ നിശ്വാസ വായുവിന് കാരണം.

 

  • ശ്വാസകോശാര്‍ബുദത്തേയും ഇത് വഴി നമ്മുടെ നിശ്വാസവായുവിലൂടെ കണ്ടെത്താം. കാരണം ശ്വാസകോശാര്‍ബുദത്തിന്റെ സൂചനയാണ് ദുര്‍ഗന്ധത്തോടും ഇടയ്ക്കിടെ രക്തമയത്തോടു കൂടിയും ഉള്ള ഉമിനീര്‍. അതുകൊണ്ട് തന്നെ പുകവലിക്കാരില്‍ ഇത്തരം ലക്ഷണങ്ങള്‍ ആദ്യം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കേണ്ട.

 

  • ഹൃദയസംബന്ധമായ പ്രശ്നങ്ങളും നിശ്വാസ വായുവിന്റെ ദുര്‍ഗന്ധത്തിലൂടെ മനസ്സിലാക്കാന്‍ സാധിയ്ക്കും. 41ലധികം രോഗികളുടെ ശ്വാസോച്ഛ്വാസത്തിന്റെ സാമ്ബില്‍ പരിശോധിച്ചതിലൂടെയാണ് ഇത് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

 

  • നിങ്ങളുടെ നിശ്വാസവായുവിന് മധുരത്തിന്റെ മണം ഉണ്ടോ? എങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങളൊരു പ്രമേഹ രോഗിയാണ് എന്നത്. നിങ്ങളുടെ ശരീരത്തിന് ബാക്ടീരിയകളോട് പ്രതികരിയ്ക്കാനുള്ള കഴിവില്ലാത്തതിനാലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

 

  • പല്ല് തേയ്മാനവും പല്ലിലെ പോടും മനസ്സിലാക്കാന്‍ നിശ്വാസ വായുവിലൂടെ കഴിയും. രണ്ട് നേരവും ബ്രഷ് ചെയ്യുകയും പല്ലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുകയാണ് ചെയ്യേണ്ട കാര്യങ്ങള്‍.

 

  • വായുവിന് മത്സ്യത്തിന്റെ ഗന്ധമുള്ളതുപോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കിഡ്നി പ്രവര്‍ത്തനരഹിതമാകാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. എന്ത് ഭക്ഷണത്തിനും കടല്‍ വിഭവത്തിന്റെ മണമായി തോന്നുന്നുവെങ്കില്‍ കിഡ്നി പ്രശ്നത്തിലാണ് എന്ന് ഉറപ്പിക്കാം.

 

  • വായയ്ക്ക് എപ്പോഴും പുളിപ്പ് അനുഭവപ്പെടുകയാണെങ്കില്‍ അതും ഗുരുതരമായ ആരോഗ്യപ്രശ്നമാണ് സൂചിപ്പിക്കുന്നത്. ഉറക്കമില്ലായ്മയേയും ഉറക്കത്തില്‍ കൂടുതല്‍ ദുര്‍ഗന്ധത്തോടു കൂടിയ ഉമിനീര്‍ ഉത്പാദിപ്പിക്കുന്നതും ഇതിന്റെ ലക്ഷണമാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments