HomeHealth Newsഗര്‍ഭധാരണം തടയാന്‍ മുലയൂട്ടൽ !

ഗര്‍ഭധാരണം തടയാന്‍ മുലയൂട്ടൽ !

ഗര്‍ഭധാരണം തടയാന്‍ മുലയൂട്ടല്‍ എന്ന പ്രക്രിയയും പെടുമെന്നാണ് പൊതുവെ പറഞ്ഞു കേള്‍ക്കാറ്. എങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ടാകാം.കുഞ്ഞിനെ മുലയൂട്ടുന്ന സമയത്ത് ഗര്‍ഭധാരണം നടക്കില്ലെന്നു പറയുന്നതിന്റെ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ. മുലയൂട്ടല്‍ ഗര്‍ഭധാരണം തടയുമോയെന്ന സാധ്യതയില്‍ ഉണ്ടെന്നും ഇല്ലെന്നും മറുപടിയെന്നതാണ് വാസ്തവം. കുഞ്ഞിന് സ്ഥിരമായി മുലയൂട്ടുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണത്തിന് അത്യാവശ്യമായ ഓവുലേഷന്‍ നടക്കില്ലെന്നതാണ് അതെ എന്ന മറുപടിയ്ക്കാധാരം. പ്രത്യേകിച്ചു പ്രസവം നടന്ന് ആദ്യ ആറുമാസങ്ങള്‍ക്കുള്ളില്‍. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ തന്നെയാണ് ഓവുലേഷന്‍ നടക്കില്ലെന്നു പറയുന്നതിനു പുറകില്‍.എന്നാല്‍ മുലപ്പാല്‍ സ്ഥിരം, അതായത് നാലു മണിക്കൂറിലൊരിക്കല്‍ നല്‍കുമ്പോഴേ ഇതിനു ഗുണമുണ്ടാകൂ. രാത്രി സമയത്ത് ആറു മണിക്കൂറിലൊരിയ്ക്കലും. എങ്കിലും ഇത് പൂര്‍ണമായും വിജയിക്കുമെന്നു പറയാനാകില്ല. കാരണം ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഓവുലേഷന്‍ നടക്കുകയാണെങ്കില്‍ ഗര്‍ഭധാരണ സാധ്യത തള്ളിക്കളയാനാവില്ല. അതായത് കുഞ്ഞിനെ മുലയൂട്ടുന്ന ആദ്യ ആറു മാസങ്ങളില്‍ മാസമുറ വരുന്നില്ലെങ്കില്‍ ഗര്‍ഭധാരണ സാധ്യത കുറവാണ്. എന്നാല്‍ മാസമുറ വരുന്നുവെങ്കില്‍ അണ്ഡവിസര്‍ജന സാധ്യതയുമുണ്ട്. ഇത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments