HomeHealth Newsരാവിലെ കട്ടൻ ചായ നിർബന്ധമോ ? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക...

രാവിലെ കട്ടൻ ചായ നിർബന്ധമോ ? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക…

രാവിലെ ഒരു ഗ്ലാസ് ചായ കുടിക്കാതെ ഒരു ദിവസം ആരംഭിക്കുന്ന കാര്യം ഓര്‍ക്കാനേ കഴിയുന്നില്ലേ? ഇനി പാല്‍ ഇല്ലെങ്കിലും കട്ടന്‍ ചായയെങ്കിലും കിട്ടണം മിക്കവർക്കും. എന്നാല്‍ ഈ കട്ടന്‍ ചായയ്ക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. അതെന്തൊക്കെയാണ് എന്നറിയാമോ?

വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന തീഫ്‌ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്.

ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.

ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

കട്ടന്‍ചായയിലെ ഫ്‌ലൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും നല്ലതാണ്.

ക്ഷോഭമില്ലാതാക്കാന്‍ കട്ടന്‍ചായ കുടി സഹായിക്കും.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.

കോശങ്ങള്‍ക്കും ഡിഎന്‍എയ്ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയാരോഗ്യത്തിനും ഉത്തമം ഹൃദയാഘാതത്തെ ചെറുക്കുകയും ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ

സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.

ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments