HomeBeauty and fitnessവെറും 4 രൂപ ചിലവിൽ യുവത്വം വീണ്ടെടുക്കാം; ഈ പാനീയം ശീലമാക്കൂ

വെറും 4 രൂപ ചിലവിൽ യുവത്വം വീണ്ടെടുക്കാം; ഈ പാനീയം ശീലമാക്കൂ

എത്ര ക്ഷീണമുണ്ടെങ്കിലും അതിനെ ഉന്മൂലനം ചെയ്യാന്‍ ഏറ്റവും പറ്റിയ എനര്‍ജി ഡ്രിങ്കാണ് നാരങ്ങ വെള്ളം. എന്നാല്‍ നാരങ്ങ വെള്ളത്തിന്റെ ഗുണങ്ങള്‍ എന്തെല്ലാം ആണെന്ന് പലര്‍ക്കുമറിയില്ല. നാരങ്ങ വെള്ളം പതിവാക്കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. വൈറ്റമിന്‍ സി, ബി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യം, കാല്‍ഷ്യം, അയണ്‍ മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ നാരങ്ങ വെള്ളം തടി കുറയുന്നതിനും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. നാരങ്ങ ഒരു സീറോ കാലറി ഡ്രിങ്ക് ആണ്. രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളെ നിര്‍വീര്യമാക്കുന്നതിനു സഹായിക്കും. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അധിക ചേരുവയോ പ്രിസര്‍വേറ്റീവുകളോ ഇതില്‍ ഇല്ലാത്തതിനാല്‍ത്തന്നെ ശരീരത്തെ ആരോഗ്യദായകമാക്കാനും ഉത്തമമാണ്.

രാവിലത്തെ മധുരം ചേര്‍ത്ത കാപ്പിയും ചായയും രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ പാനിയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. പകരം ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് നാരങ്ങാവെള്ളമാണ്. അതിരാവിലെ നല്ല തണുത്ത നാരങ്ങ വെള്ളം മധുരം ഒക്കെയിട്ട് കുടിക്കുന്ന കാര്യമല്ല പറയുന്നത് മറിച്ച് ചൂടുവെള്ളത്തില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്ത് കുടിക്കുന്നതാണ് ആരോഗ്യ സംരക്ഷണത്തിന് നല്ലത് എന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

ശരീരത്തിന് ദിവസം മുഴുവന്‍ നിലനില്‍ക്കുന്ന ഉണര്‍വ്വ് പ്രദാനം ചെയ്യാന്‍ കഴിയുന്നതും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്ന മികച്ച പാനീയമാണ് ചൂട് നാരങ്ങാവെള്ളം. ഇതിലെ ജീവകങ്ങളും ധാതുക്കളും ദഹന പ്രക്രിയ എളുപ്പത്തിലാക്കുകയും ദഹനവ്യവസ്ഥയിലെത്തുന്ന ദോഷകരമായ ഘടകങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്യും. ഇതിലെ ജീവകം സി- യാണ് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ഉതകുന്നത്. മാത്രമല്ല ശരീരത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ചൂട് നാരങ്ങാവെള്ളം ഉത്തമമാണ്.

ശരീരത്തിലെ വിഷം കളയാന്‍ ഇത്രയും പറ്റിയ പാനീയം വേറെ ഇല്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. മൂത്രാശയ സംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിന്, തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥി, ലസിക ഗ്രന്ഥി തുടങ്ങിയവയെ അണുവിമുക്തമാക്കാന്‍, എല്ലുകള്‍ക്ക് ബലം നല്‍കാനും നാരങ്ങ വെള്ളം സഹായിക്കും.

ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കാനും നാരങ്ങ വെള്ളം കുടിക്കുന്നത് സഹായിക്കും. ദിവസവും ഈ ശീലം തുടരുന്നത് പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാന്‍ സഹായിക്കും. അമിത വണ്ണം അകറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ചൂടുവെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് വെറും വയറ്റില്‍ രാവിലെ കഴിക്കുന്നത് ശീലമാക്കണം.സന്ധികളിലുണ്ടാകുന്ന നീര്‍ക്കെട്ട്, വായിലെ ബാക്ടീരിയകള്‍ എന്നിവയെ തടയാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും നാരങ്ങയുടെ ഉപയോഗം കൊണ്ട് സാധ്യമാകും. ചര്‍മ്മം സുന്ദരമാക്കാനും മൃദുലമാക്കാനും ഇത് സഹായിക്കും. കൂടാതെ ഭക്ഷണത്തിന്‌ പത്തു മിനിറ്റ്‌ മുമ്പ്‌ നാരങ്ങ വെള്ളം കുടിച്ചാല്‍ അസിഡിറ്റി അനുഭവപ്പെടുന്നത്‌ ഒഴിവാക്കാം.

നാരങ്ങയില്‍ സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിന്റെ പ്രായം തടഞ്ഞു നിര്‍ത്താന്‍ സഹായിക്കും. കൂടാതെ പല്ലുവേദനയും ദന്തരോഗങ്ങളും ചെറുക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും. നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ നാരങ്ങ വെള്ളം സഹായിക്കുന്നുണ്ട്. കൂടാതെ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഇല്ലാതാകുന്നതോടെ യുവത്വം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സംവിധാനത്തെ ശക്തിയോടെ നിലനിർത്താൻ നാരങ്ങയിലടങ്ങിയ വിറ്റാമിൻ സി സഹായിക്കുന്നു. ശരീരത്തിലെ പിഎച്ച് ലെവൽ നിയന്ത്രിയ്ക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകൾ ശരീരത്തിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിച്ച് കുടലിനെ സംരക്ഷിക്കുന്നു. പുലർച്ചെ വെറും വയറ്റിൽ കുടിക്കുന്ന നാരങ്ങ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ദഹന വ്യവസ്ഥ ക്രമപ്പെടുത്തുകയും ഗ്രാസ്ട്രബിൾ ഇല്ലാതാക്കുകയും ചെയ്യും. ഇനി ദിവസം ഒരു ഗ്ളാസ് നാരങ്ങാവെള്ളം കുടിച്ചുകൊണ്ട് ആരംഭിച്ചോളൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments