HomeHealth Newsലൈംഗികാവയവങ്ങൾ തൊട്ടാൽപ്പോലും ഈ ക്യാൻസർ നിങ്ങളെ ബാധിക്കും; അതീവഗുരുതരമായ ഈ ക്യാൻസറിനെ അറിയൂ

ലൈംഗികാവയവങ്ങൾ തൊട്ടാൽപ്പോലും ഈ ക്യാൻസർ നിങ്ങളെ ബാധിക്കും; അതീവഗുരുതരമായ ഈ ക്യാൻസറിനെ അറിയൂ

ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍(സര്‍വിക്കല്‍ കാന്‍സര്‍). ഇന്ത്യയില്‍ ഒരു വര്‍ഷം ഒരുലക്ഷത്തിലധികം സ്ത്രീകളില്‍ ഗര്‍ഭാശയ കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുന്നു, അറുപതിനായിരം സ്ത്രീകള്‍ ഈ കാന്‍സര്‍ കാരണം ‘കൊല്ലപ്പെടുന്നു’ എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെര്‍വിക്കല്‍ കാന്‍സര്‍ മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കും.

Also read: കുടൽ കാൻസറിനെ പ്രതിരോധിക്കുന്ന മരുന്നെത്തി; ശാസ്ത്രലോകത്തിനെ അമ്പരപ്പിക്കുന്ന കണ്ടുപിടുത്തവുമായി ഗവേഷകൻ ഡോറൻ

ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറാണിത്. ലോകത്തു പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. അമേരിക്കയില്‍ ഓരോ വര്‍ഷവും 12000 സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ് ഗര്‍ഭാശയമുഖത്തെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍. ഗര്‍ഭാശയമുഖ കാന്‍സര്‍ പ്രാരംഭദശയില്‍ കണ്ടുപിടിക്കാനും ഭേദമാക്കാനും എളുപ്പമാണ്. പാപ്സ്മിയര്‍ പരിശോധന വഴി രോഗം കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ കാന്‍സര്‍ വരാതെ തടയാനാകും. കാന്‍സറിനു മുന്നോടിയായ പ്രീകാന്‍സര്‍ ഉള്ളവര്‍ക്ക് മറ്റു രോഗലക്ഷണം ഒന്നും കാണുകയില്ല. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും മൂന്നാമത്തെയോ, നാലാമത്തെയോ ദശയിലേക്ക് രോഗം മൂര്‍ഛിച്ചിരിക്കും. രോഗം മൂര്‍ഛിച്ചാല്‍ ചികിത്സ വിഷമമേറിയതും ചിലവേറിയതും പാര്‍ശഫലങ്ങളുള്ളതുമാകാം.

ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു. 70ശതമാനം സര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. സര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമ്മുടെ നാട്ടില്‍ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്നമാണ്. ആണുങ്ങളില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടായാലും അത് കുറച്ചുദിവസം കഴിഞ്ഞാല്‍ മാറും. ഇന്‍ഫെക്ഷന്‍ പകരാന്‍ ലൈംഗിക ബന്ധം നടക്കണമെന്നില്ല.

ലൈംഗികഭാഗങ്ങള്‍ തമ്മില്‍ ഉരസുന്നത് പോലും രോഗം സംക്രമിക്കാന്‍ കാരണമാകുന്നു. അതായത്, കോണ്ടത്തിനുപോലും റോള്‍ ഇല്ലെന്നു സാരം ! ഹോമോസെക്ഷ്വല്‍ ലൈംഗിക രീതികളിലും രോഗം പടരാം. പുരുഷന്മാരില്‍ തുടരെത്തുടരെയുള്ള HPV ഇന്‍ഫെക്ഷന്‍ ലിംഗമൂത്രനാളികളിലെ കാന്‍സറിലേക്കു നയിക്കുന്നു. എന്നാല്‍ സ്ത്രീകളില്‍ ഈ ഇന്‍ഫെക്ഷന്‍ എത്തിയാല്‍ അത് പൂര്‍ണമായും മാറില്ല. പകരം, അത് ഗര്‍ഭാശയഗളത്തിലും ഗര്‍ഭാശയസ്തരത്തിലും യോനിയിലും ഉള്ള കോശങ്ങളെ ഇന്‍ഫെക്ട് ചെയ്തു ക്യാന്‍സറിലേക്കുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. എച്ച്.പി.വി. വൈറസുകള്‍ സര്‍വിക്കല്‍ കാന്‍സറിനു മാത്രമല്ല മലദ്വാരത്തിലും, വായിലും,തൊണ്ടയിലും, പുരുഷലിംഗത്തിലും, യോനിയിലെ ക്യാന്‍സറിനും കാരണമായേക്കാം. സാധരണ 15 മുതല്‍ 20 വര്‍ഷം വരെ എടുക്കും അണുബാധമൂലം സര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാവാന്‍. പക്ഷെ പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചുമുതല്‍ 10 വര്‍ഷം കൊണ്ട് വരാം.

പുരുഷനില്‍ ഒരു തവണ ഏല്‍ക്കുന്ന അണുബാധ പൂര്‍ണമായും മാറുമ്പോള്‍, സ്ത്രീയില്‍ ആദ്യതവണ ഏല്‍ക്കുന്ന ഇന്‍ഫെക്ഷന്‍ പോലും മാരകമായി മാറുന്നു. 9-13 വയസ്സുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. അത് രോഗത്തില്‍നിന്നും കൂടുതല്‍ സുരക്ഷ നല്‍കുന്നു. 45 വയസ്സുവരെ എടുക്കാവുന്ന വാക്‌സിനും ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments