HomeHealth Newsഎത്ര നരച്ച മുടിയും ദിവസങ്ങൾ കൊണ്ട് കറുക്കും; വെറും 10 രൂപ മുടക്കി വീട്ടിൽ തയ്യാറാക്കാവുന്ന...

എത്ര നരച്ച മുടിയും ദിവസങ്ങൾ കൊണ്ട് കറുക്കും; വെറും 10 രൂപ മുടക്കി വീട്ടിൽ തയ്യാറാക്കാവുന്ന ഈ മരുന്ന് ഒന്ന് പരീക്ഷിച്ചാൽ മതി !

നരച്ച മുടി ഇന്ന് പ്രായഭേദമെന്യേ ആളുകളെ വിഷമിപ്പിക്കുന്ന ഒരു സൌന്ദര്യ പ്രശ്നമാണ്. അതുകൊണ്ടുതന്നെ വലിയൊരു ബിസിനസ് തന്നെയാണ് ഹെയര്‍ ഡൈ നിര്‍മ്മാണവും വിപണനവും എന്നത്. അന്തരീക്ഷ മലിനീകരണവും, മാറിയ ഭക്ഷണ സംസ്കാരവുമെല്ലാം മനുഷ്യന്‍റെ ശരീരത്തില്‍ മോശമായി ഭാവിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷ അടയാളങ്ങളില്‍ ഒന്നാണ് മുടി നരയ്ക്കല്‍.

എല്ലാ തരം സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്കും വാങ്ങാന്‍ പറ്റുന്ന പലതരം ഹെയര്‍ ഡൈകളും ഇന്ന് വിപണിയില്‍ സുലഭമാണ്. എന്നാല്‍ രാസവസ്തുക്കളും അമോണിയയും അടങ്ങിയ ദ്രാവക രൂപത്തിലുള്ള ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് തലയോട്ടിക്കും തലമുടിയുടെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. പവര്‍ ബേസ്ഡ് ഹെയര്‍ ഡൈകളില്‍ പോലും കണ്ണിനും കാഴ്ചയ്ക്കും ദോഷകരമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.ഇത്തരം ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് വഴി വേഗത്തില്‍ മുടി നഷ്ടമാകുകയും ചെയ്യും. ഇതെല്ലാം അറിഞ്ഞിട്ടും ഇവ ഉപയോഗിക്കേണ്ടി വരുന്നത് ദുരഭിമാനത്തിന്റെ കൂടി പ്രശ്നമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഒരുപക്ഷേ ഏറ്റവുമധികം തല കറുപ്പിക്കാന്‍ നടക്കുന്നത് നമ്മള്‍ മലയാളികള്‍ തന്നെയായിരിക്കും.

ഒരിക്കല്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റാത്തത്ര ആളുകളെ കുഴപ്പത്തിലാക്കുന്ന ഒരു ഉത്പന്നം തന്നെയാണ് ഹെയര്‍ ഡൈ. അപ്പോള്‍പിന്നെ ശരീരത്തിന് ദോഷകരമാണ് എന്നറിഞ്ഞാലും ഉപയോഗിക്കാതെ നിവര്‍ത്തിയില്ലാത്ത അവസ്തയിലാകുന്നു മിക്കപേരും. രാസവസ്തുക്കള്‍ ചേര്‍ത്ത ഹെയര്‍ ഡൈകളുടെ പാര്‍ശ്വഫലങ്ങള്‍ കൊണ്ട് കഷട്ടപ്പെട്ട് ചിലര്‍ ഹെന്ന അടിസ്ഥാനമാക്കിയ ചെയ്യാന്‍ തുടങ്ങും.പക്ഷെ അത് അതിലും വലിയ വില്ലനാകുകയാണ് ചെയ്യാറ്. ഹെന്ന അടിസ്ഥാനമാക്കിയ ഹെയര്‍ ഡൈ മുടിയുടെ കരുത്ത് കുറയ്ക്കുകയും നിറം വേഗത്തില്‍ നഷ്ടമാവുകയും ചെയ്യും.

എന്നാല്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഹെയര്‍ ഡൈ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ നിങ്ങള്‍ക്കും കഴിയും. നമുക്ക് സുപരിചിതമായ വെളുത്തുള്ളിയുടെ പുറം തൊലി ഉപയോഗിച്ച് സ്വഭാവികരീതിയില്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഹെയര്‍ ഡൈ തയ്യാറാക്കാം.വെളുത്തുള്ളി, ഒലിവ് ഓയില്‍ , കോട്ടണ്‍ തുണി എന്നിവ മാത്രം ഉപയോഗിച്ച് പ്രകൃതിദത്തമായ ആയുര്‍വേദ ഹെയര്‍ ഡൈ തയ്യാറാക്കാവുന്നതാണ്.ഇവ തയ്യാറാക്കുന്ന വിധം ചുവടെ കൊടുക്കുന്നു.

1. കുറെ വെളുത്തുള്ളിയുടെ പുറം തൊലി എടുക്കുക. ഇവ ചാരമാക്കുമ്പോള്‍ കുറച്ച് മാത്രമേ കാണുകയുള്ളൂ എന്നതിനാലാണ് കൂടുതല്‍ എടുക്കുന്നത്.

2. ഒരു പാനിലിട്ട് വെളുത്തുള്ളിത്തൊലി കറുത്ത നിറം ആകുന്നത് വരെ ചൂടാക്കുക.3. കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് നല്ല പൊടിയായി അരിച്ചെടുക്കുക.

4. ഇതിലേക്ക് ഒലിവ് ഓയില്‍ ചേര്‍ത്ത് ഹെയര്‍ ഡൈ പേസ്റ്റ് പോലെ നന്നായി മിക്സ് ചെയ്യുക.

5. ഒരു ഗ്ലാസ്സ് പാത്രത്തില്‍ ഇരുട്ടുള്ള സ്ഥലത്ത് ഇത് 7 ദിവസം സൂക്ഷിക്കുക(ഫ്രിഡ്ജില്‍ വെയ്ക്കുക).

6. ഏഴ് ദിവസത്തിന് ശേഷം സാധാരണ ഹെയര്‍ ഡൈകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ഇത് തലമുടിയില്‍ തേയ്ക്കാം. വൈകുന്നേരം ഇത് തലയില്‍ പുരട്ടുന്നതാണ് നല്ലത്. കാരണം പിറ്റേന്ന് കുളിക്കുന്നത് വരെ ഇത് തലമുടിയിലുണ്ടാവും.

7. കൂടുതല്‍ മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് തല കഴുകാതിരിക്കുക.ഈ ഹെയര്‍ കളര്‍ തലമുടിക്ക് സ്വഭാവികമായ നിറം നല്കുകയും കൂടുതല്‍ കാലയളവില്‍ നിലനില്‍ക്കുകയും ചെയ്യും. ഒലിവ് ഓയില്‍ മുടിയുടെ ആരോഗ്യത്തിനും ഗുണകരമാണ്.കൂടാതെ ബയോട്ടിന്‍ , അയണ്‍ , അയഡിന്‍ , പ്രോട്ടീന് സപ്ലിമെന്‍റുകള്‍ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് തലമുടിക്ക് സ്വഭാവികമായ നിറവും ആരോഗ്യവും നല്കും.ഏവര്‍ക്കും ഉപകാരപ്രദമായ ഈ മാര്‍ഗ്ഗം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ ഏവരുടേയും ഷെയര്‍ കൊണ്ട് മാത്രമേ സാധിക്കൂ.ആയതിനാല്‍ പോസ്റ്റ്‌ ഷെയര്‍ ചെയ്തു ഏവരേയും കെമികല്‍ ഉപയോഗത്തില്‍ നിന്നും രക്ഷിക്കുക.

കടപ്പാട് : ഇ ജാലകം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments