ഈ ജ്യൂസ് ഒറ്റത്തവണ കുടിച്ചാൽ മതി; മറവിരോഗം പമ്പ കടക്കും

നിങ്ങളുടെ ശരീരം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ്റൂട്ട്. ഭക്ഷണത്തിന് നിർബന്ധമായും ചേരുവകളിലൊന്നുമാണ് ബീറ്റ്റൂട്ട്. ശരീരത്തിന് കറുത്ത് പകരുന്നതിനൊപ്പം രോഗങ്ങളിൽ നിന്നും നമ്മെ അകറ്റി നിർത്തുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ്‌റൂട്ട്. എല്ലുകൾക്ക് കരുത്ത് പകരുന്ന അയഡിൻ, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് ഈ പച്ചക്കറി. ഇതിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്സ് തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും മറവിരോഗം ഇല്ലാതാക്കുകയും ചെയ്യും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി എന്നിവ ധരാളം അടങ്ങിയിട്ടുണ്ട് ബീറ്റ്‌റൂട്ടില്‍. വിറ്റാമിന്‍ ബി ശരീരത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമ്പോള്‍ ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തലച്ചോറിലേക്കുളള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മറവിരോഗങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.

അതുപോലെ ഇത് മെറ്റബോളിസം ഉയര്‍ത്തുകയും ശരീരത്തില്‍ പവ്വര്‍ഫുള്‍ ആയ ആന്റിഓക്‌സിഡന്റുകള്‍ക്ക് സ്ഥാനം നല്‍കുകയും ചെയ്യുന്നു. മെറ്റബോളിസം ഉയരുന്നതുവഴി അമിത വണ്ണം ഒഴിവാക്കാനും സാധിക്കും. പോളിഫിനോള്‍സും ബീറ്റെയ്‌നും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കല്‍സിനെ ചെറുക്കാനും പല രോഗാവസ്ഥകളെയും തരണം ചെയ്യാനും സഹായിക്കുന്നു.

ബീറ്റ്റൂട്ട് മുടികൊഴിച്ചിലിനെ തടയുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു – പൊട്ടാസ്യത്തിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടി വളരാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.

കൊളസ്ട്രാള്‍ ഉള്ളവര്‍ ബീറ്റ്‌റൂട്ട് ജ്യൂസ് തങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന മിനറല്‍സ്, ഫൈബര്‍, ആന്റിയോക്‌സിഡന്റുകളെല്ലാം തന്നെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഏറെ സഹായിക്കുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ക്കും കായികതാരങ്ങള്‍ക്കും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ് പേശികളിലെ രക്തചംക്രമണം കൂട്ടുമെന്നുള്ളത് കായികക്ഷമത വര്‍ധിപ്പിക്കുന്നു. കൂടാതെ നിറം വര്‍ധിപ്പിക്കാനും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.