HomeHealth Newsരക്തം കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ തീർച്ചയായും അറിയണം ഈ 8 കാര്യങ്ങൾ !!

രക്തം കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ തീർച്ചയായും അറിയണം ഈ 8 കാര്യങ്ങൾ !!

രക്തദാനം മഹാദാനം തന്നെയാണ്. മനുഷ്യജീവന്‍ നിലനിര്‍ത്തുന്നതില്‍ രക്തം വഹിക്കുന്നത് നിര്‍ണ്ണായകമായ പങ്കാണ് എന്നാല്‍ രക്തം സ്വീകരിക്കുമ്ബോഴും നല്‍കുമ്ബോഴും ദാതാവും സ്വീകര്‍ത്താവും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും അനിവാര്യമാണ്. ഇതാ രക്തം കൊടുക്കുകയോ സ്വീകരിക്കിട്ടുകയോ ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

ദാതാവിന് പതിനെട്ട വയസ്സ് പൂര്‍ത്തിയായിരിക്കണം. കൂടാതെ ശരീരഭാരം ആവശ്യത്തിന് ഉണ്ടായിരിക്കണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ കൗണ്ട് കുറവായിരിക്കരുത്.

പനി
രക്തം സ്വീകരിച്ചാല്‍ ചിലര്‍ക്ക് പനി വരാറുണ്ട്. ഒരു വ്യക്തി സ്വീകരിച്ച രക്തത്തിലെ ശ്വേതരക്താണുക്കളോടുളള ശരീരത്തിന്റെ പ്രതികരണമാണ് ഇത്തരത്തില്‍ പനി വരാന്‍ കാരണം. ചെറിയ പനി കൂടാതെ രോഗിക്ക് നെഞ്ച് വേദനയോ മനംപിരട്ടലോ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.

അലര്‍ജി പരിശോധന
രക്തം സ്വീകരിച്ചതിനോടുളള പ്രതികരണത്തിന്റെ ഭാഗമായി ശരീരത്തില്‍ ചൊറിച്ചിലും തടിച്ച്‌ ചുവന്ന കുരുക്കളും പ്രത്യക്ഷപ്പെട്ടേക്കാം. ഈ സാഹചര്യത്തിലും ഡോക്ടടറുടെ സേവനം തേടണം.
എയ്ഡ്സ്

അപരിചിതരായ രക്തദാതാക്കളില്‍ നിന്നും രക്തം സ്വീകരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം എച്ച്‌.ഐ.വി അണുബാധയാണ്. രക്തം സ്വീകരിക്കുന്നതിന് മുന്‍പെ ദാതാവിന് എച്ച്‌.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സിഫിലിസ് എന്നിവ കൂടാതെ രക്തം വഴി പകരുന്ന രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

അക്യൂട്ട് ഇമ്മ്യുണോ ഹെമോലെറ്റിക് റിയാക്ഷന്‍

– രക്തം സ്വീകരിക്കുന്നത് വഴി ഉണ്ടാകുന്ന മറ്റൊരു പ്രധാന രോഗമാണ് അക്യൂട്ട് ഇമ്യൂണോ ഹെമോലെറ്റിക് റിയാക്ഷന്‍. രോഗി സ്വീകരിച്ച രക്തം ശരീരത്തിന് യോജിക്കാതെ വരുമ്ബോള്‍ ഇതിനെ പ്രതിരോധിക്കാനായി ശരീരം ഒരു രാസവസ്തു ഉത്പാദിപ്പിക്കുകയും ഇത് വൃക്കയെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.

ഗര്‍ഭിണിയായ സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരും രക്തദാനം ചെയ്യരുത്.
സ്ത്രീകള്‍ ആര്‍ത്തവകാലയളവില്‍ രക്തദാനം ചെയ്യരുത്.

മയക്കുമരുന്ന്, ഒന്നിലധികം പേരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നവര്‍, മഞ്ഞപ്പിത്തം, റുബെല്ല, ടൈഫോയിഡ് എന്നിവ ബാധിച്ചവരുടെ രക്തം സ്വീകരിക്കരുത്.

ഹൃദ്രോഗം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്ക് ചികിത്സ നടന്നുകൊണ്ടിരിക്കുന്ന രോഗികള്‍ രക്തദാനത്തിന് മുതിരരുത്.

രക്തദാനത്തിന് മുന്‍പുളള 24 മണിക്കൂറില്‍ ദാതാവ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

കടപ്പാട്: മാതൃഭൂമി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments