HomeHealth Newsആഹാരം കഴിച്ചശേഷം ഒരിക്കലും ചെയ്യരുത് ഈ 6 കാര്യങ്ങൾ !

ആഹാരം കഴിച്ചശേഷം ഒരിക്കലും ചെയ്യരുത് ഈ 6 കാര്യങ്ങൾ !

ആഹാരം കഴിച്ചശേഷം ചിലർക്ക് അല്പം നടക്കണം, ചിലർക്ക് ഒരു സിഗററ്റ് വലിക്കണം, അങ്ങിനെ മനുഷ്യർക്ക് പല ശീലങ്ങളാണ് ആഹാരശേഷം ഉള്ളത്. എന്നാൽ, വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, ഈ 6 ശീലങ്ങൾ വളരെ അപകടകരമാണ് എന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കാം.

1. പുകവലി

ആഹാരശേഷം ഒരു പുകയെടുക്കുന്നത് നിരവധി ആളുകളുടെ ശീലമാണ്. ഭക്ഷണത്തിനു ശേഷം പുകവലി വളരെ മോശമാണ്. ഇത് സാധാരണ പുകവലിയേക്കാൾ പത്തുമടങ്ങു ദോഷകരമാണ് എന്നാണ് വിദഗ്ദർ പറയുന്നത്. നിർബന്ധമാണെകിൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞു വലിച്ചോളൂ. കാരണം, സിഗററ്റിലെ നിക്കോട്ടിൻ നിങ്ങളുടെ ഓക്സിജൻ ഫ്ലോ തടയും. ഓക്സിജൻ ദഹനത്തിന് വളരെ ആവശ്യമാണുതാനും. ഭക്ഷണത്തിന് ശേഷം ഉടനുള്ള പുകവലി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആഹാരത്തിന് ശേഷം ഒരു സിഗററ്റ് വലിക്കുന്നത് തുടര്‍ച്ചയായി 10 സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യമാണ്.

2. ഉടനെയുള്ള ഉറക്കം

വയറുനിറഞ്ഞാല്‍ ചെറുമയക്കം പതിവാക്കിയവര്‍ നിരവധിയാണ്. പക്ഷെ ശീലം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പൊണ്ണത്തടി, ശാരീരികാസ്വാസ്ഥ്യം എന്നിവയായിരിക്കും ഈ ശീലത്തിന്റെ വിപരീത ഫലങ്ങള്‍. മാത്രമല്ല, കിടക്കുമ്പോൾ ചില ദഹനരസങ്ങൾ ഈസോഫഗസിലേക്ക് തിരികെ ഒഴുകുന്നു. ഇത് അവിടെ അസിഡിറ്റി രൂപപ്പെടാൻ കാരണമാകും.

3 . ആഹാരശേഷം ഉടനെയുള്ള കുളി

ഭക്ഷണത്തിന് ശേഷം ഉടനുള്ള കുളി ഒഴിവാക്കേണ്ടതാണ്. കൈകാലുകളിലെ അമിതരക്തയോട്ടത്തിന് ആഹാര ശേഷം ഉടനുള്ള കുളി കാരണമാകും. ആഹാരശേഷം അരമണിക്കൂർ എങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

4 . ആഹാരശേഷമുള്ള ചായകുടി

ഇതും പലർക്കും ഒഴിവാക്കാനാവാത്ത ശീലമാണ്. എന്നാൽ ഇതും വളരെയേറെ ദോഷം ചെയ്യുന്ന ഒന്നാണ്. ഹോട്ടല്‍ ഭക്ഷണത്തിന് ശേഷം പലര്‍ക്കും ഇത് നിര്‍ബന്ധമാണ്. ഭക്ഷണത്തിന് ശേഷമുള്ള ഈ ശീലം ശരീരത്തിന് ഒട്ടും നല്ലതല്ല. ശരീരത്തില്‍ അയേണിന്റെ സന്തുലിതാവസ്ഥക്ക് ഈ ചായകുടി കാരണമാകും.

5 . പഴങ്ങൾ കഴിക്കൽ

പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ് പൊതുവെയുള്ള ധാരാണ. എന്നാല്‍ ഭക്ഷണത്തിന് ശേഷം ഉടന്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ദഹനക്കുറവ്, ഗ്യാസ് എന്നിവക്ക് കാരണമാകും.

6 . തണുത്ത വെള്ളം കുടി

ഇതും നല്ല ശീലമല്ല. കാരണം ഇത് വയറ്റിലെ ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കുന്നതിനെ തടയുന്നു. ഇത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ ചൂടുവെള്ളം ഭക്ഷണത്തിലെ പോഷകങ്ങൾ എളുപ്പത്തിൽ ശരീരം ആഗിരണം ചെയ്യാൻ ഇടയാക്കും.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments