തളർച്ച അത്ര നിസാരമായി തള്ളരുത്; ശരീരത്തിലെ ഈ 6 കാര്യങ്ങൾ നിങ്ങളിൽ കടുത്ത ക്ഷീണമുണ്ടാക്കും !!

1234

എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് ശരീര ക്ഷീണം അല്ലെങ്കില്‍ തളര്‍ച്ച. ഇത്തരം ക്ഷീണങ്ങള്‍ എങ്ങനെ മാറ്റിയെടുക്കാം. ഊര്‍ജ്ജസ്വലമായ ജീവിതക്രമമാണ് വേണ്ടത്. ജോലിസ്ഥലത്തും വീട്ടിലും ഉറക്കം തൂങ്ങിയിരിക്കുന്നവരെ കാണാം. ഏപ്പോഴും ക്ഷീണിച്ച് അവശരായപ്പോലെ നില്‍ക്കും. ശരീര ക്ഷീണമാണ് ഇവരുടെ പ്രധാന പ്രശ്‌നം. ശരീര ക്ഷീണം ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ശരീരത്തിന് വേണ്ട വിധത്തില്‍ വിശ്രമം കിട്ടാതിരിക്കുമ്പോഴും രക്തക്കുറവ്, വിളര്‍ച്ച ഭക്ഷണം എന്നിവയൊക്കെ ക്ഷീണത്തിന് കാരണമാകാം.

ഉറക്കം കുറയുന്നു

ഉറക്കം വെറും വിശ്രമം മാത്രമല്ല. ആ സമയത്ത് ശരീരത്തിൽ മറ്റുപല മാറ്റങ്ങളും നടക്കുന്നുണ്ട്. അതിനാൽത്തന്നെ ഉറക്കം കുറഞ്ഞാൽ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. ഉറക്കക്കുറവ് തലച്ചോറിനെയും ബാധിക്കും. തന്മൂലം പകലത്തെ പ്രവർത്തിക്കുകൾ ചെയ്യാൻ മടി തോന്നും. ക്ഷീണവും കൂടും.

ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കുക

ഷുഗർ നമുക്ക് എനർജി നൽകും എന്നാണുപൊതുവേയുള്ള വിചാരമെങ്കിലും സത്യത്തിൽ അത് നേരെ തിരിച്ചാണ്. ആത്യന്തികമായി ഷുഗർ നമുക്ക് സമ്മാനിക്കുന്നത് ക്ഷീണമാണ്. ഫാസ്റ്റ് ഫുഡ് നമ്മെ ‘ബിയോളോജിക്കൽ സ്ലോ മോഷൻ’ എന്ന അവസ്ഥയിൽ എത്തിക്കും.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത്

പല ആളുകളുടെയും ക്ഷീണത്തിനു കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതു കൊണ്ടാണെന്ന് അവർക്കറിയില്ല. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നമ്മുടെ വായ്ക്കുള്ളിൽ ഇപ്പോഴും ഉമിനീർ നിലനിർത്തും. ഇത് ക്ഷീണം കുറയ്ക്കും. മൂത്രം ചെറിയ മഞ്ഞക്കളർ അല്ലെങ്കിൽ വെള്ള ആയിരിക്കണം. കടും മഞ്ഞയോ നല്ല വെള്ളയോ ആയ മൂത്രം വെള്ളം കുടിയുടെ കുറവിനെയാണ് കാണിക്കുന്നത്. ഇത് ക്ഷീണം കണ്ടമാനം കൂട്ടും.

വൈറ്റമിൻ ബി യുടെ കുറവ്

നമ്മുടെ മൈറ്റോകോൺഡ്രിയക്ക് ഗ്ലുക്കോസിനെ എനർജിയാക്കി മാറ്റാൻ വൈറ്റമിൻ ബി ആവശ്യമാണ്. സാധാരണ ഇത് നമ്മുടെ ഭക്ഷണത്തിൽ നിന്നും ലഭിക്കും. ഇല്ലെങ്കിൽ ഗുളിക കഴിക്കേണ്ടി വരും. രാവിലെയും വൈകുന്നേരവും ഒരു വൈറ്റമിൻ ഗുളിക കഴിക്കുന്നത് നിങ്ങളെ ഉന്മേഷവാന്മാരായി നിലനിൽക്കും. (മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രം)

നടത്തക്കുറവ് ക്ഷീണം ക്ഷണിച്ചു വരുത്തും

നടത്തം നിങ്ങളുടെ ക്ഷീണം കുറയ്ക്കും. നടക്കുമ്പോൾ നൈട്രിക് ആസിഡ് ശരീരത്തിൽ ഉണ്ടാകുന്നു. അത് ഞരമ്പുകളിലൂടെ കൂടുതൽ രക്തയോട്ടം ഉണ്ടാകാൻ സഹായിക്കും. ഇത് ക്ഷീണം കുറയ്ക്കും.fb-copy