HomeHealth Newsഈ നാല് പ്രധാന കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കൂ; കാൻസർ എന്ന രോഗം ഏഴയലത്തുവരില്ല !

ഈ നാല് പ്രധാന കാര്യങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കൂ; കാൻസർ എന്ന രോഗം ഏഴയലത്തുവരില്ല !

ചില കാര്യങ്ങള്‍ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ ക്യാന്‍സര്‍ സാധ്യത പരമാവധി ഇല്ലാതാക്കാമെന്ന് ഈ രോഗത്തിനെതിരെ പോരാടാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഡോ. ഡ്വെയ്റ്റ് മക്കീ. ക്യാന്‍സര്‍ സാധ്യത പരമാവധി ഒഴിവാക്കാന്‍ ഡോ. ഡ്വെയ്റ്റ് മക്കീ നിര്‍ദ്ദേശിക്കുന്ന 4 കാര്യങ്ങള്‍.

1, മാനസികസമ്മര്‍ദ്ദം ഒഴിവാക്കണം- കടുത്ത മാനസികസമ്മര്‍ദ്ദമുള്ളവര്‍ക്ക് ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അപചയം സംഭവിക്കും. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. മാനസികസമ്മര്‍ദ്ദമുള്ളവര്‍ യോഗ, ധ്യാനം എന്നിവ ശീലമാക്കണം. ആവശ്യമെങ്കില്‍ കൗണ്‍സിലിങിന് വിധേയമാകണം. സന്തോഷകരമായി ജീവിക്കാന്‍ ആവശ്യമുള്ളത് ചെയ്യുക.

2, വ്യായാമം മുടക്കരുത്- കോശങ്ങള്‍ക്ക് പ്രതിരോധ ശേഷി കുറയുമ്പോഴാണ് ക്യാന്‍സര്‍ ആക്രമിക്കുന്നത്. ദിവസേന കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നമുക്ക് ആരോഗ്യവും ഉന്‍മേഷവും നല്‍കും. ഈ ആരോഗ്യവും ഉന്‍മേഷവും കോശങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

3, ഫുഡ് സപ്ലിമെന്റുകള്‍ ശീലമാക്കണം- നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ പോഷണവും ലഭ്യമാകണമെന്നില്ല. ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുന്നതില്‍ വൈറ്റമിന്‍ ഡി പോലെയുള്ളവ അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഇത് ഭക്ഷണത്തിലൂടെ ശരിരായ അളവില്‍ നമുക്ക് ലഭ്യമാകില്ല. അതുകൊണ്ടുതന്നെ വൈറ്റമിന്‍ ഡി അടങ്ങിയ ഫുഡ് സപ്ലിമെന്റ് ശീലമാക്കണം.

4, സാമൂഹികപ്രവര്‍ത്തനങ്ങള്‍ ശീലമാക്കുക- സമൂഹത്തില്‍ സഹായിക്കേണ്ടവരെ സഹായിക്കുക. രക്തദാനം പോലെയുള്ള കാര്യങ്ങളില്‍നിന്ന് മാറിനില്‍ക്കരുത്. ഇങ്ങനെ മറ്റുള്ളവരെ സഹായിക്കുമ്പോള്‍, ശാരീരികവും മാനസികവുമായി ഉന്‍മേഷം ലഭിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നാണ് ഡോ. മക്കീ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments