HomeHealth Newsനൂറുവയസിനുമേൽ ജീവിക്കണോ ? നൂറ്റിനാലാം വയസിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഈ ഡോക്ടർ നൽകുന്ന 14 ടിപ്സ്...

നൂറുവയസിനുമേൽ ജീവിക്കണോ ? നൂറ്റിനാലാം വയസിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഈ ഡോക്ടർ നൽകുന്ന 14 ടിപ്സ് പാലിച്ചാൽ മതി

2021ദീർഘായുസ്സ് ഉണ്ടാകാനാൻയി മനുഷ്യൻ ചെയ്യാത്ത കാര്യങ്ങളില്ല. എന്നാൽ, ആയുസ്സിനൊരു പരിധിയുണ്ട്. അതിനപ്പുറം അപൂർവം ചിലർ മാത്രമേ ജീവിക്കാറുള്ളു. ഇത് അത്തരമൊരു ഡോക്ടറാണ്. 1911 ലാണ് ഷിഗെക്കി ഹിനോഹാര എന്ന ഈ ജാപ്പനീസ് ഡോക്ടറിന്റെ ജനനം. 106 വയസ്സിലും ചുറുചുറുക്കോടെ ഓടിനടക്കുന്ന ഡോക്ടർ തന്റെ ആരോഗ്യത്തിനു കാരണമായ 14 രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.

ചെറിയ സ്റ്റെപ്പുകൾ പോലും കയറുക. ലിഫ്റ്റ് ഉപയോഗിക്കരുത്. കയറുമ്പോൾ നമ്മുടെ സാധനങ്ങൾ നാം തന്നെ കൂടെ എടുക്കുക. ഈ പ്രായത്തിലും ഡോക്ടർ രണ്ടു സ്റ്റെപ്പുകൾ ഒരുമിച്ചാണ് കയറുന്നത്.

ആരോഗ്യപരമായ എല്ലാ കാര്യങ്ങളും ഡോക്ടർ പറഞ്ഞതരും എന്നുകരുതരുത്. പുസ്തകങ്ങൾ വായിച്ച് അറിവുകൾ നേടുക. ആ അറിവുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക.

അറിവുകൾ ഇപ്പോഴും മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ക്ലാസുകൾ എടുക്കാൻ പോകുക. അതു മനസ്സിന് സന്തോഷം നൽകും. മാത്രമല്ല, നിന്നും നടന്നും ക്ലാസ്സുകൾ എടുക്കുന്നത് ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യും.

റിട്ടയർമെന്റ് എന്നൊന്നില്ല. നിങ്ങളുടെ ജോലി ഇഷ്ടത്തോടെ ചെയ്യുക. ജോലിയെ സ്നേഹിച്ചാൽ അത് മാനസിക ഉല്ലാസം നൽകും. ഇത് ശരീരത്തിനും സുഖം നൽകും.

ജീവിതത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്ത് ചെയ്യുക. അത് ജീവിതത്തിനു അടുക്കും ചിട്ടയും നൽകും.

അമിതവണ്ണം ഒരിക്കലും പാടില്ല. ഡോക്ടർ രാവിലെ പ്രാതലിനു കഴിക്കുന്നത് ഒരു സ്പൂൺ ഒലിവ് ഓയിൽ, ഒരു ഓറഞ്ച് ജ്യൂസ്, ഒരു കപ്പ് കാപ്പി, ഇത്രയുമാണ്. ഉച്ചയ്ക്ക് പാലും കുക്കീസും കഴിക്കും. രാത്രി അല്പം ചോറും മീനും അല്പം പച്ചക്കറികളും മാത്രം. തന്റെ ആരോഗ്യത്തിൽ ഈ ഭക്ഷണക്രമത്തിനു വലിയ പങ്കുണ്ടെന്നു ഡോക്ടർ പറയുന്നു.ശരീരത്തിന് ഊർജം കിട്ടുന്നത് അമിതമായി ഉറങ്ങുന്നതുകൊണ്ടോ ഭക്ഷണം കഴിക്കുന്നതുകൊണ്ടോ അല്ല. മനസ്സിന് സന്തോഷം ലഭിക്കുന്നത് കൊണ്ടാണ്. ദിനചര്യ ഉണ്ടാക്കി അത് കൃത്യമായി പാലിക്കുക.

ജോലി ചെയ്തുകൊണ്ടേയിരിക്കുക. ഡോക്ടർ ഈ പ്രായത്തിനും ദിവസം 18 മണിക്കൂറിലധികം ജോലി ചെയ്യുന്നു. ആ ഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യും.

ജീവിതത്തിൽ ഒരു റോൾ മോഡലിനെ ഉണ്ടാക്കുക. ഡോക്ടറിന്റെ റോൾ മോഡൽ അച്ഛനാണ്. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ഈ അവസരത്തിൽ തന്റെ അച്ഛൻ എന്തുചെയ്തിരുന്നു എന്നു താൻ ചിന്തിക്കുമെന്നു ഡോക്ടർ പറയുന്നു.

അനാവശ്യമായി വിഷമിക്കരുത്. ജീവിതം പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ സംഭവിക്കുന്ന കാര്യങ്ങളിൽ വിഷമിക്കരുത്.

ശാസ്ത്രത്തിനു തന്നെ നിങ്ങളെ ഒരു അപകടത്തിൽ നിന്നും രക്ഷിക്കാൻ ആവില്ല. ടെക്ക്നോളജിയെ അനാവശ്യമായി ആശ്രയിക്കരുത്. മനസ്സിന്റെ കരുത്താണ് പ്രധാനം.

പണത്തിനായി ആർത്തി പാടില്ല. ജീവിക്കാൻ പണം ആവശ്യമാണ്. പക്ഷെ പണത്തിനു വേണ്ടി ജീവിക്കരുത്. അത് ജീവിതത്തിലെ സന്തോഷം കെടുത്തും. ആയുസ്സും കുറയ്ക്കും.

വേദനകളെ മറക്കാൻ ഇപ്പോഴും എന്തിലെങ്കിലും വ്യാപൃതനായിരിക്കുക. സംഗീതവും പ്രകൃതിയും മനുഷ്യനെ ഉല്ലാസവാനായി ജീവിക്കാൻ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു.

സ്വയം പ്രചോദിതനാകാൻ ശ്രമിക്കുക. അതിനായി ചുറ്റുപാടുകളിൽ നിന്നുതന്നെ കാരണങ്ങൾ കണ്ടെത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments