ദിവസവും ഒരു 10 മിനിറ്റ് ചെലവിടൂ; നിങ്ങളുടെ ജീവിതം അതിസുന്ദരമാക്കും ഈ 6 വിദ്യകൾ !!

415

മനസും ശരീരവും ആരോഗ്യത്തോടെയിരുന്നാൽ ജീവിതം മനോഹരമാകും. സംശയമില്ല. നമ്മില്‍ നിലകൊള്ളുന്ന അതിസൂക്ഷ്മമായ മൂലഘടകം മനസിനെ നിര്‍മ്മിച്ചിട്ടുള്ള ആകാശമാണ്‌. കാറും കോളും നിറഞ്ഞ ആകാശം ഒരിക്കലും സ്വസ്ഥത തരാത്തത് പോലെ ദുഷിച്ച മനസ്സ് നമ്മിൽ വിഷം നിറയ്ക്കും. രാവിലെ എണീറ്റാലുടൻ ഒരു പത്ത് മിനിറ്റ് ചെലവിടാൻ തയാറാണോ ? എങ്കിൽ ജീവിതം നിങ്ങൾ പോലും ചിന്തിക്കാത്ത തരത്തിൽ മാറും. ഇതാ അതിനായി 6 വിദ്യകൾ

തഴെ പറയുന്ന ഓരോ സ്റ്റെപ്പും ഓരോ മിനിറ്റ് വീതം എടുത്ത് ചെയ്യേണ്ടതാണ്.

1 . കട്ടിലിലോ മറ്റു സ്വസ്ഥമായ സ്ഥലത്തോ ചമ്രം പടിഞ്ഞിരിക്കുക. മനസ്സിൽ നിന്നും മറ്റും ചിന്തകളെ മാറ്റുക. പതിയെ, ദീർഘമായി ശ്വാസമെടുക്കുക.

2 . ഇന്ന് ചെയ്യാൻ തീരുമാനിച്ച കാര്യങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി മനസ്സിൽ കൊണ്ടുവരിക, അവ ആവർത്തിച്ച് പറഞ്ഞു മനസ്സിൽ ഉറപ്പിക്കുക.

3 . അന്നത്തെ ദിവസം മുഴുവൻ ഭാവനയിൽ കാണുക. നിങ്ങൾ ചെയ്യാൻ തീരുമാനിച്ച ഓരോ കാര്യവും ചെയ്യുന്നതായി മനസ്സിൽ കാണുക. പുറത്തിറങ്ങി ആകാശത്തേക്കൊക്കെ ഒന്ന് നോക്കുക. നിങ്ങൾ ചെയ്യാൻ തീരുമാനിച്ച എല്ലാ കാര്യവും നിങ്ങൾ ഇപ്പോ ഭാവനയിൽ ചെയ്തു കഴിഞ്ഞു. ശരിയല്ലേ?

4 . അടുത്ത, ഏതെങ്കിലും ഒരു വ്യായാമം, അത് നിങ്ങൾക്ക് ഏറ്റവും ശാന്തമായി ചെയ്യാൻ കഴിയുന്ന അത്ര തവണകൾ മാത്രം ചെയ്യുക. അത് പുഷ് അപ്പ് ആകാം, സിറ്റ് അപ് ആകാം, മറ്റെന്തെകിലും ആകാം. ആയാസം കൊടുക്കാതെ ആസ്വദിച്ചു ചെയ്യുക.

5 . ഇനി, ഏതെങ്കിലും നല്ല ബുക്കിന്റെ കുറച്ചു ഭാഗം വായിക്കുക. വളരെ കുറച്ചു മതി. പക്ഷെ മനസ്സിരുത്തി വായിക്കുക. നിങ്ങളുടെ മനസ്സിനെ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കുന്ന വാക്കുകളാവട്ടെ അത്.

6 . ഒറ്റ വാചകത്തിൽ എന്തെങ്കിലും എഴുതുക. അത് നിങ്ങളൂടെ തന്നെ ചോദിക്കുക ചോദ്യവും അതിന്റെ ഉത്തരവുമാകാം. നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് എഴുതുക. ക്രിയാത്മകമായി എഴുതുക.

ഇപ്പൊ എന്തു തോന്നുന്നു ?
ഇന്നലെ നിങ്ങൾ എന്താണ് പഠിച്ചത് ?
ഈ ദിവസത്തിനായി നീ തയ്യാറായോ?

ഇത്തരം ചെറിയ ചോദ്യങ്ങൾ മതി. ഉത്തരവും എഴുതുക.

നോക്കൂ. നിങ്ങൾ 10 മിനിറ്റ് ആണ് ഈ പ്രക്രിയയ്ക്കായി മാറ്റി വച്ചിരുന്നത്. പക്ഷെ ഇനിയും 4 മിനിറ്റ് നിങ്ങൾക്ക് മിച്ചം. ! ഈ സമയം ഒരു ഫോട്ടോഎടുത്തത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ കൂട്ടുകാർക്ക് ഗുഡ് മോർണിംഗ് പറയുകയോ അങ്ങിനെ എന്തെങ്കിലുമാവാം. ഒന്ന് ചിന്തിച്ചു നോക്കൂ. ജീവിതം ആകെ മാറിയതുപോലെ തോന്നുന്നില്ലേ ? ഇത് ദിവസവും ശീലമാക്കുക. ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരും. തീർച്ച.