കൊറോണ വൈറസ് ഫോ​ണി​ലും നോ​ട്ടി​ലും 28 ദി​വ​സം വ​രെ അ​തി​ജീ​വി​ക്കു​മെ​ന്ന് ഗവേഷകർ: പുതിയ കണ്ടെത്തൽ !

94

കോ​റൊ​ണ വൈ​റ​സ് മൊ​ബൈ​ൽ ഫോ​ണി​ലും ക​റ​ൻ​സി നോ​ട്ടി​ലും 28 ദി​വ​സം വ​രെ അ​തി​ജീ​വി​ക്കു​മെ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ ഗ​വേ​ഷ​ക​ർ. മു​ന്പു ക​രു​തി​യി​രു​ന്ന​തി​നേ​ക്കാ​ൾ ക​രു​ത്തു​റ്റ വൈ​റ​സാ​ണി​തെന്നു ഗവേഷകർ പറയുന്നു. വൈ​റ​സ് ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ ര​ണ്ടു -മൂ​ന്നു ദി​വ​സം വ​രെ​യും ഗ്ലാ​സ് പ്ര​ത​ല​ങ്ങ​ളി​ൽ ആ​റു ദി​വ​സം ​വ​രെ​യും ഉ​ണ്ടാ​കു​മെ​ന്നാ​യി​രു​ന്നു മു​ൻ ക​ണ്ടെ​ത്ത​ലു​ക​ൾ. മൊ​ബൈ​ൽ ഫോ​ൺ ഗ്ലാ​സ്, പ്ലാ​സ്റ്റി​ക്-​പേ​പ്പ​ർ ക​റ​ൻ​സി, സ്റ്റെ​യ്ൻ​ലെ​സ് സ്റ്റീ​ൽ തു​ട​ങ്ങി മി​നു​സ​മു​ള്ള പ്ര​ത​ല​ങ്ങ​ളി​ൽ 28 ദി​വ​സം വ​രെ വൈ​റ​സി​ന് അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ്ടെ​ത്ത​ൽ.