വയറ്റിലെ ക്യാൻസർ കണ്ടെത്താൻ ഇനി ‘ശ്വാസടെസ്റ്റ് ‘: പുതിയ സാങ്കേതികവിദ്യയുമായി ഗവേഷകർ

14

വളരെയേറെ ആളുകളെ പിടികൂടുന്ന ഒരു രോഗമാണ് ഉദര കാന്‍സര്‍. യുകെയില്‍ മാത്രം ഒരു വര്‍ഷം 7300 ഓളം പേര്‍ക്ക് ഈ രോഗം ബാധിക്കുന്നു.മിക്കവാറും രോഗം തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. അപ്പോഴേക്കും രക്ഷപ്പെടുന്നതിനുള്ള സാധ്യതകള്‍ വളരെ കുറയും. ആദ്യം പ്രകടമാകുന്ന രോഗ ലക്ഷണങ്ങള്‍ ദഹനക്കേടോ വേദനയോ ആയി തെറ്റി ധരിക്കുന്നതിനാലാണു കാന്‍സര്‍ കണ്ടെത്താന്‍ വൈകുന്നത്.എന്നാൽ കാന്‍സര്‍ ആയി മാറുന്നതിനു സാധ്യതയുള്ള ഉദര രോഗങ്ങള്‍ നിസ്സാരമായ ശ്വാസ പരിശോധനയിലൂടെ മനസ്സിലാക്കാന്‍ കഴിയുമെന്നു കണ്ടെത്തല്‍.

ആളുകളുടെ ശ്വാസത്തില്‍ അടങ്ങിയിട്ടുള്ള രാസ ഘടകങ്ങളിലൂടെയാണ് കാന്‍സര്‍ കണ്ടെത്തുക. ശ്വാസത്തിന്റെ പ്രിന്റ് എടുക്കുമ്പോള്‍ ഇത്തരം രാസ ഘടകങ്ങള്‍ തെളിഞ്ഞു വരും.

ഇത്തരം പരീക്ഷണങ്ങളിലൂടെ കാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ള ആളുകളെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനു കഴിയും.

‘ഗട്ട്’മാസികയില്‍ ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഈ കണ്ടെത്തലിന്റെ സാധുത തെളിയിക്കുന്നതിനു കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പറയുന്നു. ഇസ്രയേല്‍, ലാത്‌വിയ, ചൈന എന്നിവടങ്ങളില്‍ നിന്നുമുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

അതിനാല്‍ നേരത്തെ തന്നെ രോഗം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ശാസ്ത്രജ്ഞര്‍ അന്വേഷിച്ചത്.

ഇതു ബാധിക്കാന്‍ സാധ്യതയുള്ളവരുടെ ശ്വാസോച്ഛാസത്തില്‍ വളരെ സൂക്ഷ്മമായ ചില രാസ ഘടകങ്ങള്‍ അടങ്ങിയിരിക്കും. രൊഗമില്ലാത്തവരില്‍ ഇത് കാണുകയുമില്ല.

ഉദര രോഗങ്ങള്‍ ബാധിച്ച 145 പേരെയാണ് ശ്വാസ പരിശോധനക്ക് വിധേയമാക്കിയത്. ഇവരില്‍ 30 ഓളം പേര്‍ ഉദര കാന്‍സര്‍ ബാധിച്ചവരായിരുന്നു. ആശങ്കപ്പെടുത്തുന്ന രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കിയ മറ്റുള്ളവരെ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചു. ചിലര്‍ക്ക് കാന്‍സര്‍ പൂര്‍ണ്ണ തോതില്‍ ബാധിച്ചിരുന്നില്ല. മറ്റുള്ളവരില്‍ കാന്‍സറിനു മുന്നോടിയായി ഉള്ള വളര്‍ച്ചയാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

എന്നാൽ കാന്‍സര്‍ പിടിപെടാന്‍ സാധ്യതയുള്ളവരെ കണ്ടെത്താന്‍ പുതിയ രീതി സഹായിക്കുമെങ്കിലും എല്ലാവരുടെ കാര്യത്തിലും ഇത് കൃത്യമാകണം എന്നില്ല.