രാവിലെ കഴിക്കുന്ന ആഹാരം ആരോഗ്യപ്രദമായ പദാര്‍ത്ഥങ്ങളാകണം എന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അറിവില്ലായ്മ മൂലം ആരോഗ്യത്തിന് ദോഷം ചെയ്യുന്ന പല പ്രഭാത ഭക്ഷണങ്ങളും ആളുകള്‍ പതിവായി കഴിക്കാറുണ്ട്.
ആരോഗ്യത്തോടെയിരിക്കാൻ ഒഴിവാക്കേണ്ട ചില പ്രഭാത ഭക്ഷണങ്ങള്‍ ഇവയാണ്.
നൂഡില്‍സ്, മൈദ കൊണ്ടുണ്ടാക്കിയ പറാത്ത, പഞ്ചസാരയിട്ട കോഫി ഡ്രിങ്ക്‌സ്, ഫാസ്റ്റ് ഫുഡ്, പാക്ക് ചെയ്ത് വരുന്ന ഫ്രൂട്ട് ജ്യൂസുകള്‍, പൂരി, പാൻകേക്ക്-വേഫിള്‍സ്, റിഫൈൻഡ് ആയ സെറിയല്‍സ് എന്നിവ കഴിച്ച് രാവിലെ വിശപ്പടക്കുന്നവരാണ് നിങ്ങളെങ്കില്‍ അത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത്തരം പ്രഭാത ഭക്ഷണങ്ങളില്‍ മിക്കയവയിലും ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നുവെന്നതും പകരം പ്രോട്ടീനിന്റെ അളവ് കുറവാണ് എന്നതിനാലുമാണ് ഒഴിവാക്കണമെന്ന് പറയുന്നത്.
പൂരി പോലുള്ള സാധനങ്ങള്‍ എണ്ണയില്‍ വറുത്തെടുക്കുന്നവയായതിനാലാണ് പ്രഭാത ഭക്ഷണത്തിന് അനുയോജ്യമല്ലാതാകുന്നത്. എണ്ണയില്‍ വറുത്തെടുക്കുന്ന എന്തും രാവിലെ കഴിക്കുന്നത് വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കുകയും ഇത് നെഞ്ചരിച്ചിലിന് കാരണമാകുകയും ചെയ്യും.
ഇവ കൂടാതെ സമൂസ, പരിപ്പുവട, ഉഴുന്നുവട എന്നിവയും രാവിലെ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എണ്ണയും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന ആഹാരം രാവിലെ ഒഴിവാക്കാം. പഞ്ചസാരയുടെ അളവും കൊഴിപ്പിന്റെ സാന്നിധ്യവും കൂടുതലുള്ള ഭക്ഷണവും രാവിലെ കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.