കാൽപാദത്തിനടിയിൽ എണ്ണതേച്ചു കുളിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ആ അത്ഭുതഗുണം അറിയൂ !

189

കുളി നമ്മുടെ ആരോഗ്യശീലങ്ങളില്‍ പ്രധാനമാണ്. ആരോഗ്യശീലങ്ങളില്‍ മാത്രമല്ല, സൗന്ദര്യത്തിനും വൃത്തിയ്ക്കുമെല്ലാം ഏറെ പ്രധാനപ്പെട്ട ഒന്നാണിത്. കുളിയ്ക്കാന്‍ തന്നെ രീതികള്‍ പലതുണ്ടെന്നു വേണം, പറയാന്‍. നമ്മുടെ കാരണവന്മാരുടെ ആരോഗ്യരഹസ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എണ്ണ തേച്ചു കുളി. നിറുകയിലും ദേഹത്തുമെല്ലാം വെളിച്ചെണ്ണയോ എണ്ണയോ തേച്ചു വിശാലമായുള്ള ഒരു കുളി ആരോഗ്യത്തിനൊപ്പം ഉന്മേഷദായകം കൂടിയാണ്.

ദിവസവും കുളിച്ചു എന്ന് അഭിമാനത്തോടെ പറഞ്ഞാല്‍ പോരാ, കുളിക്കുന്നതിനും രീതികളും ശീലങ്ങളുമുണ്ട്. നല്ലൊരു കുളിയെന്നു പറഞ്ഞാല്‍ ഇതെല്ലാം പെടുകയും ചെയ്യും. എണ്ണ തേച്ചു കുളിയ്ക്കാനും പല നിയമങ്ങളുമുണ്ട്. ഇതനുസരിച്ചു ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്. തെറ്റായ രീതിയില്‍ കുളിയ്ക്കുന്നതും എണ്ണ തേയ്ക്കുന്നതുമെല്ലാം തന്നെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.

നിറുകയില്‍ വെളിച്ചെണ്ണ തേച്ചു ദിവസവും കുളിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. തലവേദന പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിതെന്ന് ആയുര്‍വേദം പറയുന്നു.

ചര്‍മത്തിനും എണ്ണതേച്ചു കുളി ഏറെ നല്ലതാണ്. വെളിച്ചെണ്ണയോ എള്ളെണ്ണയോ കടുകെണ്ണയോ ഇതിനുപയോഗിയ്ക്കാം. ചര്‍മത്തിന് മൃദുത്വം നല്‍കുന്നതിനും വരണ്ട സ്വഭാവം മാറുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നതിനുമെല്ലാം ഉത്തമമാര്‍ഗമാണിത്. പല ചര്‍മരോഗങ്ങളും തടയുന്നതിനും എണ്ണതേച്ചു കുളി നല്ലതാണ്.
ദേഹത്ത് എണ്ണ തേയ്ക്കുമ്പോള്‍ ചില പ്രത്യേക ഭാഗങ്ങളില്‍ എണ്ണ തേയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. കാലിനടിയില്‍ എണ്ണ തേയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചെവിയ്ക്കു പിന്നില്‍ എണ്ണ തേയ്ക്കുന്നത് കാലുകള്‍ക്ക് തണുപ്പേകാന്‍ നല്ലതാണ്.