HomeHealth Newsകുറയ്ക്കാം, കുട്ടികളിലെ അമിത വണ്ണം

കുറയ്ക്കാം, കുട്ടികളിലെ അമിത വണ്ണം

പോന്നോമനയുടെ വയർ നിറയുന്നത് കാണുന്നതാണ് നമുക്ക് ഏറ്റവും സന്തോഷം. അവർ നന്നായി വളരുന്നത് അതിലേറെ സന്തോഷം. എന്നാൽ ഇത് അധികമായാലോ? കുട്ടികളിലെ അമിതവണ്ണം ഒരു രോഗാവസ്ഥ തന്നെയാണ്. ഇത് തിരിച്ചറിയാതെ അവരെ വീണ്ടും വീണ്ടും നമ്മൾ ബർഗർ, സമോസ തുടങ്ങിയ രുചിക്കൂട്ടുകളിലെക്ക് കൊണ്ട് പോകുന്നു. പിന്നീട് അവർ രോഗാവസ്ഥയിലെക്ക് എത്തിപ്പെട്ടു  എന്ന് തിരിച്ചറി യുംബോഴേക്കും മിക്കപ്പോളും വളരെ വൈകും.

മിതമായി മതി  ഭക്ഷണം

ഭക്ഷണം കഴിക്കുന്നത് ജീവിക്കാനാണ്. അല്ലാതെ ഭക്ഷണം കഴിക്കാൻ വേണ്ടി അല്ല ജീവിക്കേണ്ടത്. മാതാപിതാക്കൾ  ഇത് ആദ്യം മനസിലാക്കണം.  ആഹാരത്തിലൂടെ നമുക്ക് ലഭിക്കുന്ന ഊർജവും നാം ഉപയോഗിക്കുന്ന ഊര്ജ്ജവും തമ്മിലുള്ള  വ്യത്യാസമാണ് പലപ്പോളും അമിത വന്നത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് ചെയ്യുന്ന ജോലിക്ക് അനുസരിച്ചുള്ള ആഹാരം മാത്രം മതി.  
സമീകൃത ആഹാരം

കുഞ്ഞുങ്ങൾ  ആഹാരം കഴിച്ചു തുടങ്ങുമ്പോൾ അവർക്ക് സമീകൃത ആഹാരം നല്കാൻ ശ്രദ്ധിക്കണം. ആഹാരത്തിന്റെ 60 ശതമാനം  അന്നജം ഉണ്ടാവണം. (ചോറ്, കപ്പ ഗോതബ്  മുതലായവ ). 20-25 ശതമാനം വരെ പ്രോട്ടീൻ വേണം. 15-20 ശതമാനം വരെ കൊഴുപ്പ്, എണ്ണ തുടങ്ങിയവയും ഉൾപ്പെടുത്താം. പഴങ്ങളും പച്ചക്കറികളും എന്നും കഴിക്കണം. ഇലവർഗ്ഗത്തിൽപ്പെട്ടയും ഒഴിവാക്കരുത്. വറുത്തതും പൊരിച്ചതും കഴിവതും ഒഴിവാക്കുക. വല്ലപ്പോഴും ഒക്കെ ആവാം. എന്നാൽ വീട്ടിൽ ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുക. ഫാസ്റ്റ് ഫുഡ്‌, കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
വിശക്കുമ്പോൾ മാത്രം ആഹാരം മതി
ചെറിയ പ്രായത്തിൽ കുട്ടികൾ എപ്പോളും എന്തെങ്കിലും ഒക്കെ കഴിച്ചു കൊണ്ടിരിക്കും. അത് ഒരു പരിധി വിട്ട് ഒഴിവാക്കാനാവില്ല. എന്നാൽ ക്രമേണ ഇത് 4 തവണയാക്കി കുറയ്ക്കണം. വിശക്കുമ്പോൾ മാത്രം ആഹാരം കൊടുക്കാൻ ശ്രദ്ധിക്കണം. അപ്പോൾ വയറു നിറയെ കഴിക്കട്ടെ. പിന്നെ വിശക്കുമ്പോൾ മതി. അതിനിടയിൽ കഴിക്കുന്നത് ഒഴിവാക്കണം. കുട്ടി  ടി വി കാണുമ്പോൾ കൊറിക്കാൻ കൊടുക്കുന്നത് സാധാരണ  പതിവാണ്. എന്നാൽ ഇത് ദോഷം ചെയ്യും.
കുട്ടികൾക്കും വേണം വ്യായാമം
കുട്ടികൾ ഓടി കളിക്കട്ടെ. അവരെ തടയേണ്ട. ഇത് അവരിൽ ആരോഗ്യം കൂട്ടും. തടി കുറയ്ക്കും. ദിവസവും മുക്കാൽ മണിക്കൂറ എങ്കിലും കുട്ടികൾ കളിക്കട്ടെ. ടി വി , കമ്പ്യൂട്ടർ തുടങ്ങിയവ വിനോദത്തിനായി ഉപയോഗിക്കാതെ ആ സമയം കളിയ്ക്കാൻ കുട്ടികളെ അനുവദിക്കാം. ടി  വി  കാണുന്നതിനു  പ്രത്യേക  സമയം  വെയ്ക്കുക . ഇത്  പാലിക്കാൻ  കുട്ടിയെ  ശീലിപ്പിക്കുകയും വേണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments