HomeHealth Newsമൂലകോശത്തിൽനിന്നും പ്ലേറ്റ്ലറ്റ് വികസിപ്പിച്ചെടുക്കാമെന്നു കണ്ടെത്തി ശാസ്ത്രജ്ഞര്‍; അർബുദചികിത്സയിൽ വിപ്ലവകരമായ കണ്ടുപിടുത്തം

മൂലകോശത്തിൽനിന്നും പ്ലേറ്റ്ലറ്റ് വികസിപ്പിച്ചെടുക്കാമെന്നു കണ്ടെത്തി ശാസ്ത്രജ്ഞര്‍; അർബുദചികിത്സയിൽ വിപ്ലവകരമായ കണ്ടുപിടുത്തം

മൂലകോശങ്ങളില്‍ നിന്ന് രക്തത്തിലെ പ്രധാന ഘടകങ്ങളിലൊന്നായ പ്ലേറ്റ്ലറ്റ് വികസിപ്പിച്ചെടുക്കാമെന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അര്‍ബുദ ചികില്‍സയില്‍ ഉള്‍പ്പെടെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്നതാണ് ഈ കണ്ടുപിടിത്തം. ജപ്പാനിലെ കിയോ സര്‍വകലാശാലയിലെ യുമികോ മാറ്റ്സുബാരയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനു പിന്നില്‍. എലികളില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരമായെന്നും സാധാരണ പ്ലേറ്റ്ലറ്റുകളെപ്പോലെ ഇവ പ്രവര്‍ത്തിച്ചെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൊഴുപ്പു കോശത്തില്‍ നിന്നു പരീക്ഷണ ശാലയില്‍ വികസിപ്പിച്ചെടുക്കുന്ന പ്ലേറ്റ്ലറ്റിന് ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ.

കീമോതെറപ്പിക്കു വിധേയരാകുന്നവര്‍ ഉള്‍പ്പെടെയുള്ള അര്‍ബുദ രോഗികള്‍, കരള്‍ രോഗികള്‍ തുടങ്ങിയവര്‍ക്കാണു പ്ലേറ്റ്ലറ്റ് കുത്തിവയ്ക്കേണ്ടി വരുന്നത്. എന്നാല്‍, അണുബാധ മൂലവും കുത്തിവയ്ക്കുന്ന പ്ലേറ്റ്ലറ്റ് രോഗിയുടെ ശരീരം സ്വീകരിക്കാത്തതു കാരണവും ഒട്ടേറെ പ്രശ്നങ്ങള്‍ നിലവില്‍ അഭിമുഖീകരിക്കുന്നുണ്ട്. രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന ഘടകമായ പ്ലേറ്റ്ലറ്റ് ഇപ്പോള്‍ രക്തദാതാക്കളില്‍ നിന്നാണു ശേഖരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments