നിങ്ങൾ ഐസ് ക്യൂബ് കഴിക്കാറുണ്ടോ ? കാത്തിരിക്കുന്നത് ഈ രോഗങ്ങൾ……

15

ഐസ്‌ക്യൂബ് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളാകും പിടിപെടുക. ഈ ശീലം തീര്‍ത്തും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഐസ് കഷ്ണങ്ങള്‍ കഴിക്കുന്നതിനെ ഒരുതരം ഈറ്റിങ് ഡിസോര്‍ഡറായാണ് വൈദ്യശാസ്ത്രം ഇതിനെ കാണുന്നത്. വളരെ അപൂര്‍വം പേരിലാണ് ഐസ് ക്യൂബ് കഴിക്കുന്ന ശീലമുള്ളത്. ഇതിനു പിന്നില്‍ വളരെ ഗുരുതരമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐസ് ക്യൂബ് കഴിച്ചാല്‍ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ അറിയാം:

ഐസ് ക്യൂബ് കഴിക്കുന്നത് കൂടുതലായി ബാധിക്കുന്നത് പല്ലിനെയും മോണയെയുമാണ്. സ്ഥിരമായി ഐസ് കഴിക്കുന്നവരിലെ പല്ലുകള്‍ പെട്ടെന്ന് പൊട്ടാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത് കൂടാതെ, മോണയില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.

സ്ഥിരമായി ഐസ് ക്യൂബ് കഴിക്കുന്നവരില്‍ കണ്ട് വരുന്ന അസുഖമാണ് ഒസിഡി. ഒസിഡി എന്ന രോഗത്തെ പറ്റി പലര്‍ക്കും ഇപ്പോഴും അറിയില്ല. ഒസിഡി എന്നത് ഒരു മാനസികരോഗമാണ്. സ്വഭാവപരവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്‌സസീവ്കമ്ബല്‍സീവ് ഡിസോഡര്‍ (ഒസിഡി) എന്ന രോഗം.

ഐസ് ക്യൂബ് കഴിക്കുന്നവര്‍ക്ക് വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്നത് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകാം. അതില്‍ ഒന്നാണ് വിളര്‍ച്ച അല്ലെങ്കില്‍ അനീമിയ. വിളര്‍ച്ച കൂടുന്നത് ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തെയും ബാധിക്കും.

കടപ്പാട്: ദി എഡിറ്റർ.ഇൻ