HomeHealth Newsചൂട് ചായ ഊതിയൂതി കുടിക്കുന്നവരേ, സൂക്ഷിച്ചോളൂ; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

ചൂട് ചായ ഊതിയൂതി കുടിക്കുന്നവരേ, സൂക്ഷിച്ചോളൂ; നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടം

രാവിലെ ഒരു ചൂട് ചായ കിട്ടിയാൽ എല്ലാവര്ക്കും വലിയ സന്തോഷമാണ്. എന്നാൽ, ചൂടു ചായ അന്നനാളത്തില്‍ ക്യാന്‍സര്‍ ഉണ്ടാക്കും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ചൂടു ചായ കഴിക്കുന്നത് നല്ലതല്ല എന്നതാണ് ഇതിലൂടെ പറയുന്നത്. ഇത് പലപ്പോഴും ഇവരില്‍ അന്നനാള ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ സര്‍വ്വൈലന്‍സ് റിസര്‍ച്ച്‌ സ്ട്രാറ്റജി ഡയറക്ടറുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പഠനം നടത്തിയത്.2004 മുതല്‍ 2017 വരെയുള്ള പഠനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത് .അന്നനാള ക്യാന്‍സര്‍ നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്.

ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഭക്ഷണം ഇറക്കുമ്ബോള്‍ നെഞ്ച് വേദനയും തൊണ്ടയില്‍ വേദനയും അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന എല്ലാ ലക്ഷണവും അന്നനാള ക്യാന്‍സര്‍ ആണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും അവഗണിച്ച്‌ വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 60 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലുള്ള ചായ കുടിച്ചാലാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം ഉണ്ടാവുന്നത്. എന്നാല്‍ ചായ ചെറുതായി തണുത്ത് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments