പ്രമേഹത്തിന് ഈ ഇല വെറും വയറ്റിൽ കഴിക്കൂ; അഞ്ചെണ്ണം കഴിച്ചാൽ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം

112

ഇന്ന് ചെറുപ്പക്കാരെ വരെ ബാധിയ്ക്കുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. പാരമ്ബര്യ രോഗം എന്ന ഗണത്തില്‍ പെടുത്താവുന്ന ഇതിന്റെ കാരണം പാരമ്ബര്യം മാത്രമല്ല, മധുരം ഈ രോഗത്തിനു ചങ്ങാതിയാണ്. മധുരം അതി മധുരമായി മാറിയാല്‍ വഴി തുറക്കുന്നതു പ്രമേഹത്തിലേയ്ക്കായിരിയ്ക്കും. ഇതല്ലാതെ വ്യായാമക്കുറവ്, ചില മരുന്നുകള്‍, അമിത വണ്ണം, ചില തരം മരുന്നുകള്‍, സ്‌ട്രെസ്, ഉറക്കക്കുറവ് തുടങ്ങി പ്രമേഹത്തിലേയ്ക്കു വഴിയൊരുക്കുന്ന കാരണങ്ങള്‍ പലതാണ്.

പ്രമേഹത്തിനുള്ള നാട്ടുവൈദ്യങ്ങള്‍ ഏറെയാണ്. ഇതില്‍ ഒന്നാണ് ചില പ്രത്യേക ഇലകള്‍. പ്രത്യേകിച്ചും കയ്പു രസമുള്ളവ. ഇത്തരത്തിലൊരു ഇലയാണ് കൂവളം. പൂജാദി കര്‍മങ്ങളുമായി ബന്ധപ്പെട്ട കൂവളം പ്രമേഹത്തിനുളള നല്ലൊരു പ്രതിവിധിയാണ്. പ്രമേഹത്തിനു മാത്രമല്ല, പല തരത്തിലുളള രോഗങ്ങള്‍ക്കും ഇതു പ്രതിവിധിയായി പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

രാവിലെ വെറുംവയറ്റില്‍ 5 കൂവളത്തില കഴുകി വൃത്തിയാക്കിയ ശേഷം ചവച്ചരച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതിന്റെ കയ്പു രസം അല്‍പം പ്രശ്‌നമാകുമെങ്കിലും പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്നത് ഇതു തന്നെയാണ്. ഇതിന്റെ നീര് പാന്‍ക്രിയാസിനെ ഇന്‍സുലിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇതു വഴി രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താനും സാധിയ്ക്കുന്നു.

പച്ചയ്ക്ക് കൂവളത്തിന്റെ ഇല ചവച്ചരച്ചു കഴിയ്ക്കുവാന്‍ മടിയുള്ളവര്‍ക്ക് ഇത് അരച്ച്‌ ചെറുനാരങ്ങാ വലിപ്പത്തില്‍ രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും നല്ലതാണ്. ഇവ കഴിച്ച ശേഷം അര മണിക്കൂര്‍ ശേഷം മാത്രം മറ്റെന്തെങ്കിലും കഴിയ്ക്കുക.ഇതും ബുദ്ധിമുട്ടെങ്കില്‍ നീരു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കാം. വെറുതേ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.