200ഗ്രാം പച്ചത്തേങ്ങ കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന അത്ഭുതകരമായ ആ മാറ്റം അറിയാമോ??

151

മലയാളിയ്ക്ക് തേങ്ങയുടെ രുചിയില്ലാതെ പറ്റില്ലെന്നു തന്നെ പറയാം. തേങ്ങ അരച്ച അവിയല്‍ പോലുള്ള കറികളും തേങ്ങാച്ചമ്മന്തിയുമെല്ലാം മലയാളിയുടെ നാവില്‍ പരമ്പരാഗതമായി അലിഞ്ഞു ചേര്‍ന്ന രുചിക്കൂട്ടുകളാണെന്നു പറയാം. തേങ്ങയ്ക്ക് ചീത്തപ്പേരും കേട്ടിട്ടുണ്ട്. ഇത് കൊളസ്‌ട്രോള്‍ കൂട്ടും, ആ പ്രശ്‌നമുണ്ടാക്കും, ഇതുണ്ടാക്കും എന്നിങ്ങനെ പോകുന്നു ഇത്. എന്നാല്‍ അനാരോഗ്യമല്ല, ആരോഗ്യമാണ് തേങ്ങയിലുള്ളത് എന്നതാണ് വാസ്തവം.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് നാളികേരം എന്നറിയുമോ. ഇതിലെ നാരുകള്‍ ഗ്ലൂക്കോസിനെ പതിയെ മാത്രമേ രക്തത്തിലേയ്ക്കു കടത്തി വിടുന്നുള്ളൂ. ഈ ഗ്ലൂക്കോസ് കോശങ്ങളിലേയ്ക്ക് എനര്‍ജിയായി കടത്തി വിടുകയാണ് ചെയ്യുന്നത്. പാന്‍ക്രിയാസിലെ മര്‍ദം കുറയ്ക്കുന്നതും ഇതിന്റെ ഗുണമാണ്. ഇതു പ്രമേഹം വരുന്നതു തടയും. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാല്‍ ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കുവാനും നല്ലതാണ്.

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നൊന്നാന്തരം ഭക്ഷണ വസ്തുവാണിത്. ഇത് ആന്റി ബാക്ടീരിയല്‍, ആന്റി പാരാസിറ്റിക്, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. പച്ച തേങ്ങ കഴിയ്ക്കുന്നത് തൊണ്ട സംബന്ധമായ ഇന്‍ഫെക്ഷനുകള്‍, ബ്രോങ്കൈറ്റിസ്, യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, വിര തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

വയറും അരക്കെട്ടിനു ചുറ്റുമുള്ള കൊഴുപ്പുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.12 ആഴ്ചകള്‍ അടുപ്പിച്ച് 200 ഗ്രാം തേങ്ങ കഴിച്ചാല്‍ ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നു പഠനങ്ങൾ പറയുന്നു.