ദിവസേന ഓട്സ് വെള്ളം ശീലമാക്കൂ: ശരീരത്തിനുണ്ടാകുന്ന ഈ അത്ഭുതകരമായ മാറ്റം അനുഭവിച്ചറിയാം !

124

 

ഓട്‌സ് വെള്ളം നിങ്ങള്‍ കുടിച്ചിട്ടുണ്ടോ? ഓട്‌സിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വേഗത്തില്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ സഹായിക്കുന്നതാണ് ഈ പാനീയം. ദിവസവും ഓട്‌സ് വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താം. ഇത് നിങ്ങളുടെ കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും ശോധന നിയന്ത്രിക്കാനും സഹായിക്കും.

പ്രമേഹം ഉള്ളവര്‍ക്ക് മികച്ച പാനീയമാണ് ഓട്‌സ് വെള്ളം. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും.

ഓട്‌സ് വെള്ളം തയാറാക്കാന്‍ നിങ്ങള്‍ക്ക് ഈ സാധനങ്ങള്‍ മാത്രം മതി: ഓട്‌സ്- 1 കപ്പ്. വെള്ളം- 8 കപ്പ് കറുവപ്പട്ട- 1 ടീസ്പൂണ്‍ ഇഞ്ചി – ½ ടീസ്പൂണ്‍ തേന്‍- ½ ടേബിള്‍സ്പൂണ്‍. തയാറാക്കുന്ന വിധം ആവശ്യത്തിന് വെള്ളത്തില്‍ 8 മണിക്കൂര്‍ നേരം ഓട്‌സ് മുക്കിവയ്ക്കുക. അതിനുശേഷം ഓട്‌സ് നീക്കി ഈ വെള്ളത്തില്‍ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിക്കുന്നതുവരെ മിശ്രിതമാക്കുക. തുടര്‍ന്ന് ഇത് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്.