HomeHealth Newsജോലിസ്ഥലത്ത് ഗോസിപ്പ് പറയുന്നത് ഗുണകരമെന്നു പുതിയ പഠനം: ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ ഇങ്ങനെ:

ജോലിസ്ഥലത്ത് ഗോസിപ്പ് പറയുന്നത് ഗുണകരമെന്നു പുതിയ പഠനം: ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ ഇങ്ങനെ:

ജോലിസ്ഥലത്ത് കണ്ടതും കേട്ടതുമായ കാര്യങ്ങളെ കുറിച്ച് പൊടിപ്പും തൊങ്കലും കൂട്ടി ഗോസിപ്പടിക്കാന്‍ മിടുക്കരാണ് നമ്മില്‍ പലരും. അത് മാനേജറെ കുറിച്ചോ സഹപ്രവര്‍ത്തകരെ കുറിച്ചോ അപ്പുറത്തെ ഓഫീസിലെ ആളുകളെ കുറിച്ചോ ആവാം. ഏതായാലും ഈ സ്വഭാവം നന്നല്ലെന്ന അഭിപ്രായമായിരിക്കും ഭൂരിപക്ഷം പേര്‍ക്കും. എന്നാല്‍ കാര്യങ്ങള്‍ മറിച്ചണെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ആംസ്റ്റര്‍ഡാം യൂിവേഴ്‌സിറ്റിയില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന പഠനം വ്യക്തമാക്കുന്നത് ഓഫീസില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ 90 ശതമാനവും ഗോസിപ്പുമായി ബന്ധപ്പെട്ടതാണെന്നാണ്. പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് ഗോസിപ്പുകള്‍ ഒരു പരിധി വരെ നല്ലതാണെന്നാണ്. നിരുപദ്രവകാരികളായ പരദൂഷണങ്ങള്‍ കൊണ്ട് കുഴപ്പമില്ലെന്നു മാത്രമല്ല, അത് പലവിധത്തില്‍ വ്യക്തിയെയും സ്ഥാപനത്തെയും സഹായിക്കുമെന്നും പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. ഒരു സഹപ്രവര്‍ത്തനെ കുറിച്ച് മറ്റൊരാളോട് സംസാരിക്കുന്നത് വലിയ തെറ്റല്ലെന്നാണ് ഇവരുടെ വാദം. എന്നു മാത്രമല്ല, അത് ജീവനക്കാര്‍ക്കിടയില്‍ സൗഹൃദം ശക്തിപ്പെടുത്താനും പരസ്പരമുള്ള ആശയവിനിമയം നന്നാക്കുവാനും ഇതുപകരിക്കുകയും ചെയ്യും.

പരസ്പരമുള്ള പരദൂഷണം പറച്ചില്‍ രണ്ടുപേര്‍ തമ്മിലുള്ള ആത്മബന്ധത്തിന് വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അവര്‍ക്ക് മാനസികവും സാമൂഹികവുമായ ഒരു തരതരം സുരക്ഷിതത്വം അനുഭവപ്പെടും. തന്റെ കൂടെ ആരൊക്കെയോ ഉണ്ടെന്ന തോന്നല്‍ അത് സൃഷ്ടിക്കും. ജോലി സ്ഥലങ്ങളുണ്ടാവുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇത്തരം ആത്മബന്ധങ്ങള്‍ സഹായകമാവുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ടെന്‍ഷന്‍ പിടിച്ച ജോലികള്‍ക്കിടയില്‍ അല്‍പസമയം ഗോസിപ്പുകള്‍ പറയുന്നത് ആശ്വാസകരമാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഓഫീസില്‍ വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു സഹപ്രവര്‍ത്തകന്‍ ഉണ്ടെന്ന ചന്ത തന്നെ ജോലിയോടുള്ള അയാളുടെ താല്‍പര്യം വര്‍ധിപ്പിക്കും. നല്ല പരദൂഷണക്കാര്‍ ആശയവിനിമയത്തില്‍ നല്ല മിടുക്കരായിരിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments