ജനിതക മാറ്റം വന്ന കൊറോണ വൈറസ്: ഈ 5 ലക്ഷണങ്ങൾ അവഗണിക്കരുത് !

88

 

നിലവിലുള്ള കൊവിഡ് -19 നെക്കാൾ 70 ശതമാനത്തിലധികം വ്യാപന ശേഷി
കൂടുതലാണ് ജനിതകമാറ്റം വന്ന പുതിയ വൈറസിനുള്ളത്. രോഗവ്യാപന ശേഷി കൂടുതലായ ഈ വകഭേദം പുതുവർഷത്തിൽ കൂടുതൽ
മാരകമാകുമോ എന്നതാണ് ആശങ്ക.
കൊവിഡ് വൈറസും വകഭേദവും
ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്ന
രോഗലക്ഷണങ്ങൾ ഏതാണ്ട് സമാനമാണ്. എന്നാൽ ഇനി പറയുന്ന അഞ്ച്ലക്ഷണങ്ങളെ പ്രത്യേകമായും
കരുതിയിരിക്കണമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ
ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പറയുന്നു.

ശ്വസന പ്രശ്നം, ആശയക്കുഴപ്പം,
തുടർച്ചയായ നെഞ്ചു വേദന, ക്ഷീണവും ഉണർന്നിരിക്കാൻ വയ്യാത്ത അവസ്ഥയും, ചുണ്ടുകൾക്കും മുഖത്തിനുമുള്ള നീല നിറം
എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട രോഗലക്ഷണങ്ങൾ.
ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നവർ അടിയന്തിരമായി
വൈദ്യ സഹായം തേടണമെന്ന് സി.ഡി.സി നിർദേശിക്കുന്നു.