HomeHealth Newsഈ പ്രത്യേക ഭക്ഷണങ്ങളോട് നിങ്ങൾക്ക് ആർത്തിയുണ്ടോ ? എങ്കിൽ സൂക്ഷിക്കുക;

ഈ പ്രത്യേക ഭക്ഷണങ്ങളോട് നിങ്ങൾക്ക് ആർത്തിയുണ്ടോ ? എങ്കിൽ സൂക്ഷിക്കുക;

എല്ലാ ആഗ്രഹങ്ങളെയും ആർത്തി എന്ന് പറയാൻ പറ്റില്ല. പ്രത്യേകിച്ച് ഭക്ഷണക്കാര്യത്തിൽ. ഉദാഹരണത്തിന്, വിശന്നിരിക്കുമ്പോൾ ഭക്ഷണത്തോട് തോന്നുന്ന ആഗ്രഹം ആർത്തിയല്ല, ആവശ്യമാണ്. എന്നാൽ, ഒരു പ്രത്യേക ഭക്ഷണത്തോട് ചിലർക്ക് വല്ലാത്ത ആഗ്രഹമായിരിക്കും. അതുകണ്ടാൽ പിന്നെ സകല നിയന്ത്രണവും പോകും എന്ന മട്ടാണ്. ഒട്ടും വിശപ്പില്ലെങ്കിൽ പോലും ആ ഭക്ഷണം വിടില്ല. ഇങ്ങനെയാകുമ്പോഴാണ് അതിന് ആർത്തി എന്ന് പറയുന്നത്. എങ്ങിനെയാണ് ഈ ആർത്തിയെ നിയന്ത്രിക്കുക? അതിന് പലപ്പോഴും മന:ധൈര്യം മാത്രം മതിയാവില്ല. ചില ടെക്‌നിക്കുകൾ കൂടി വേണം. മെരിലാൻഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷണൽ തെറാപ്പിസ്റ്റ് മേരി ബേത്ത് നിർദേശിക്കുന്ന 3 പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

സുരക്ഷിത ഭക്ഷണം ഉപയോഗിക്കാം

സുരക്ഷിത ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കലോറി കുറഞ്ഞ ഭക്ഷണം എന്നുതന്നെയാണ്. കാരറ്റ്, സാലഡ്, തുടങ്ങിയ ഭക്ഷണങ്ങൾ നമ്മുടെ ഭക്ഷണത്തോടുള്ള അമിത ആവേശം തണുക്കാൻ സഹായിക്കും. മാത്രമല്ല, ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കാൻ എടുക്കുന്ന സമയം കൂടുതലായതിനാൽ, അത് നിങ്ങളെ ഇഷ്ട ഭക്ഷണത്തിൽ നിന്നും അകറ്റും എന്നു പഠനം പറയുന്നു. അടുത്ത തവണ ഇഷ്ടഭക്ഷണം മുന്നിൽ കാണുമ്പോൾ, സാലഡ് ഉണ്ടാക്കി അതിനോടൊപ്പം കഴിക്കാം എന്നു തീരുമാനിക്കൂ. സാലഡ് ഉണ്ടാക്കി കഴിയുമ്പോഴേക്കും നിങ്ങൾ ഇഷ്ടഭക്ഷണം മറന്നിട്ടുണ്ടാവും. പക്ഷെ ഒരു കാര്യം. സാലഡ് ഉണ്ടാക്കുന്ന സമയം മുഴുവൻ ഇഷ്ടഭക്ഷണം കഴിക്കുന്നതും ഓർത്തിരുന്നാൽ പണി പാളും. അതായത് നിങ്ങൾക്ക് ആർത്തി കുറയ്ക്കാൻ ആഗ്രഹം ഉണ്ടായിരിക്കണം എന്നു സാരം.

ഓർമ്മകൾ അധികം വേണ്ട !
ഒരു പ്രത്യേക ഭക്ഷണത്തോട് ആർത്തി ഉണ്ടാകുന്നതിന്റെ പ്രധാന കാര്യം അതിനെക്കുറിച്ചുള്ള ഓർമ്മകളാണെന്നു ശാസ്ത്രം പറയുന്നു. മുൻപ് കഴിച്ച അതെ ഭക്ഷണത്തി ന്റെ രുചി, അതുമായി ബന്ധപ്പെട്ട മറ്റ് ഓർമ്മകൾ ഇതെല്ലാം ആ ഭക്ഷണത്തോടുള്ള ആർത്തി വർധിപ്പിക്കും. എന്നാൽ, ഇത് ഒഴിവാക്കി മറ്റു ചിന്തകൾ മനസ്സിൽ വരുത്തുന്നതോടെ ഭക്ഷണം മനസ്സിൽ നിന്നും മായും. ഉദാഹരണത്തിന് ചോക്കലേറ്റ് കഴിക്കാൻ അതിയായി ആഗ്രഹം തോന്നുമ്പോൾ ഒരു വെള്ളക്കുതിര പുൽത്തകിടിയിലൂടെ ഓടുന്നതായി സങ്കൽപ്പിച്ചു നോക്കൂ. മധുരത്തോടുള്ള ആർത്തി കുറയുന്നത് കാണാം.

(ആ വെള്ളക്കുതിരയുടെ വായിൽ ഒരു വല്യ ചോകൊലെറ്റ് ഉണ്ടെന്നും അത് കുതിര നിങ്ങൾക്ക് തരാൻ കൊണ്ടു വരികയാണെന്നും ഒക്കെ ഓർത്താൽ പണി പാളും ! )

മൊബൈലിൽ ഒരു ഗെയിം കളിച്ചോളൂ

ഇനി സുരക്ഷിത ഭക്ഷണവും വെള്ളക്കുതിരയുമൊന്നും നിങ്ങളുടെ ആഗ്രഹത്തെ ഭേദിക്കുന്നില്ല എന്നിരിക്കട്ടെ, എപ്പോഴുമുണ്ട് വഴി. മൊബൈൽ എടുത്ത് ഒരു ഗെയിം കളിച്ചോളൂ. ആർത്തി പമ്പ കടക്കും എന്നാണ് സയൻസ് പറയുന്നത്. 2015 ൽ സി എൻ എൻ നടത്തിയ ഒരു പഠനത്തിൽ ആഹാരത്തോട് ആർത്തി തോന്നുന്ന സമയത്ത് 3 മിനിറ്റ് പസിൽ ഗെയിം കളിച്ചാൽ, ആ ആർത്തി 14% വരെ കുറയുന്നതായി കണ്ടെത്തി. പസിൽ പോലെ കാഴ്ചയ്ക്ക് ഇമ്പമുള്ളതും മനസ് മുഴുവൻ ശ്രദ്ധിക്കേണ്ടതുമായ ഗെയിമുകൾ ആഹാരത്തോടുള്ള ആർത്തി മറന്നുപോകാൻ സഹായിക്കും എന്നാണു പഠനത്തിൽ തെളിഞ്ഞത്. മാത്രമല്ല, ഇത്തരം കളികൾ മറ്റൊന്നും മനസ്സിലേക്ക് വരാതെ മനസ്സിനെ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു നിർത്താൻ കഴിവുള്ളതുമാണ്. കാണട്ടെ ഇനി എന്താണ് നിങ്ങളെ ആർത്തി പിടിപ്പിക്കുന്നതെന്ന്…..

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments