മുട്ട കൂടുതൽ പുഴുങ്ങരുത് എന്നു പറയുന്നത് എന്തുകൊണ്ടെന്നറിയാമോ?? ഇതാണ് അതിലെ അപകടം !

252

മുട്ടയുടെ വെള്ളയും മഞ്ഞയുമെല്ലാം ഒരു പോലെ ഗുണകരമാണ്. കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ മിതമായ അളവില്‍ മുട്ട മഞ്ഞ കഴിയ്ക്കണമെന്നു മാത്രമേയുള്ളൂ.

മുട്ട പല രീതിയിലും പാകം ചെയ്തു കഴിയ്ക്കാം. പുഴുങ്ങിയും പൊരിച്ചും ഓംലറ്റായും കറി വച്ചുമെല്ലാം പല തരത്തില്‍ ഇത് ഉപയോഗിയ്ക്കുന്നുണ്ട്. ഇതില്‍ തന്നെ ആരോഗ്യകരം പുഴുങ്ങിയ മുട്ട എന്നു പറയാം. പുഴുങ്ങുന്ന ഏതു ഭക്ഷണ സാധനത്തിനും ഗുണം അധികരിയ്ക്കും. ഇതു പോലെ പുഴുങ്ങിയ മുട്ടയും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചു നില്‍ക്കുന്നതാണ്.

എന്നാല്‍ മുട്ട പുഴുങ്ങുമ്പോഴും ശ്രദ്ധിയ്‌ക്കേണ്ട ചില പ്രധാന സംഗതികളുണ്ട്. മുട്ട അമിത സമയം പുഴുങ്ങരുതെന്നാണ് സയന്‍സ് പറയുന്നത്. ഇത് മുട്ടയുടെ ഗുണം നശിപ്പിയ്ക്കുമെന്നു മാത്രമല്ല, മുട്ടയെ വിഷമയമാക്കുമെന്നും പറയണം. മുട്ട കൂടുതല്‍ സമയം വെന്തുവെന്നു മനസിലാക്കാന്‍ പുഴുങ്ങിയ മുട്ടയുടെ തോല്‍ കളഞ്ഞ് ഉളളിലെ മഞ്ഞ ശ്രദ്ധിച്ചാല്‍ മതിയാകും. മഞ്ഞയ്ക്കു ചുറ്റുമായി പച്ച നിറത്തിലെ ചെറിയൊരു ആവരണം പോലെ കാണാം. ഇത് മുട്ട കൂടുതല്‍ നേരം വെന്തുവെന്നതിന്റെ സൂചനയാണ്. ഈ പച്ച നിറം പുഴുങ്ങിയ മുട്ടയുടെ ആരോഗ്യപരമായ എല്ലാ ഗുണങ്ങളും കളയുന്ന ഒന്നു കൂടിയാണ്.

കൂടുതല്‍ വേവിയ്ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് മുട്ടയില്‍ രൂപപ്പെടും. മുട്ടയുടെ വെള്ളയിലാണ് ഹൈഡ്രജന്‍ സള്‍ഫൈഡ് രൂപപ്പെടുന്നത്. മുട്ടയുടെ പ്രോട്ടീനിലാകട്ടെ, സള്‍ഫറുമുണ്ട്. ഇതാണ് മുട്ടയ്ക്ക് രൂക്ഷ ഗന്ധം നല്‍കുന്നത്. സവാളയ്ക്കുള്ളതു പോലെ. സവാളയിലും സള്‍ഫറുണ്ട്. ഈ സള്‍ഫറാണ് മുടിയില്‍ തേയ്ക്കാന്‍ ഇവ ഏറ്റവും ചേര്‍ന്ന വസ്തുക്കളാക്കുന്നതും. മുട്ട അമിതമായി വേവിയ്ക്കുമ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, സള്‍ഫര്‍ എന്നിവ ചേര്‍ന്ന് ഒരു പ്രത്യേക വിഷവാതകമുണ്ടാകുന്നു. ഈ വിഷ വാതകമാണ് മുട്ട മഞ്ഞയുടെ ചുറ്റും പച്ച നിറമുണ്ടാക്കുവാന്‍ കാരണമാകുന്നത്.