ശരീരത്തിൽ ഈ ഭാഗങ്ങളിലെ ചർമം ഡ്രൈ ആകുന്നുണ്ടോ? ശ്രദ്ധിച്ചോളൂ, അതൊരു അപകട സൂചനയാണ് !

91

 

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചര്‍മ്മത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ കൂടി തിരിച്ചറിയേണ്ടതാണ്. വരണ്ട ചര്‍മ്മം സാധാരണയായി നിരുപദ്രവകരവും മോയ്സ്ചുറൈസര്‍ ഇടുന്നതിലൂടെ എളുപ്പത്തില്‍ പരിഹരിക്കാവുന്നതുമാണ്. ചര്‍മ്മം നോക്കിയാല്‍ നമുക്ക് പ്രമേഹത്തിന്റെ കുറവും കൂടുതലും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കാലക്രമേണ ഉയര്‍ന്നാല്‍, നിങ്ങളുടെ ശരീരത്തിലെ ജലാംശം വളരെ വേഗത്തില്‍ നഷ്ടപ്പെടുന്നു, ഇത് ചര്‍മ്മത്തെ നിര്‍ജ്ജലീകരണം ചെയ്യുന്നതിലേക്ക് നയിക്കുന്നു. പ്രമേഹം സാധാരണ വിയര്‍ക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചര്‍മ്മത്തിലെ ഈര്‍പ്പം കുറയ്ക്കുകയും ചെയ്യും. ഈ അവസ്ഥ വളരെയധികം മോശമാവുകയാണെങ്കില്‍, നിങ്ങളുടെ വരണ്ട ചര്‍മ്മം കൂടുതല്‍ അസ്വസ്ഥതകളിലേക്ക് എത്തുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.