
ശാരീരിക അസ്വാസ്ഥ്യങ്ങള്‍, ചലനസ്വാതന്ത്ര്യം കുറയുന്ന അവസ്ഥ, വേദനകള്‍, പലവിധ രോഗങ്ങള്‍ ഇവയെല്ലാം പ്രായമായവരെ വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ കൃത്യമായി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന അവസ്ഥയാണിത്. ചില ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ വിഷാദരോഗം നേരത്തെ തിരിച്ചറിയാം:
വിശപ്പില്ലായ്മ– മുൻപ് ആസ്വദിച്ചു കഴിച്ച ഭക്ഷണങ്ങള്‍ പോലും കഴിക്കാൻ തോന്നാതിരിക്കുക.
ക്ഷീണം– എപ്പോഴും കിടക്കാൻ തോന്നുക. ഉറക്കമില്ലായ്മ
വിഷാദഭാവം– രാവിലെ മുതല്‍ രാത്രി വരെ തുടര്‍ച്ചയായ വിഷാദഭാവം
ഏതുനേരവും ചിന്തയില്‍ മുഴുകിയിരിക്കുക
ടിവി കാണല്‍, പത്ര വായന എന്നിവയിലൊന്നും മുൻപ് ഉള്ളത്ര താല്‍പര്യം ഉണ്ടാവാതിരിക്കുക
ആത്മഹത്യ പ്രവണത, ചികിത്സയില്‍ ശുഭാപ്തി വിശ്വാസമില്ലാതിരിക്കുക
ഭയം– രോഗത്തെ കുറിച്ചോ മരണത്തെ കുറിച്ചോ ഓര്‍ത്ത് എപ്പോഴും ഭയപ്പെടുക.
സുഹൃത്തുക്കളില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ടിരിക്കാൻ താല്‍പര്യം കാണിക്കുക.
വീട്ടില്‍വരുന്ന അതിഥികള്‍ക്ക് മുഖം കൊടുക്കാതിരിക്കുക.
വിഷാദം എങ്ങനെ ഉണ്ടാകുന്നു?
പാരമ്ബര്യമായുള്ള വിഷാദരോഗസാധ്യതയുള്ളവര്‍ക്ക് ചെറിയ സമ്മര്‍ദ സാഹചര്യങ്ങള്‍ പോലും വിഷാദമുണ്ടാക്കാം
ലഹരി വസ്തുക്കളുടെ ഉപയോഗം
പ്രായമായവര്‍ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന അവസ്ഥ
ജീവിതപങ്കാളിയുടെ മരണം
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
തീവ്രമായ ആരോഗ്യപ്രശ്‌നങ്ങള്‍
വിഷാദ രോഗമുള്ളവരെ കേള്‍ക്കുകയാണ് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. മാനസികാരോഗ്യ പ്രഥമശുശ്രൂഷ നല്‍കാൻ മടിക്കരുത്.
പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കാം?
വേണ്ടപ്പെട്ടവര്‍ ആരെങ്കിലും ഇത്തരത്തില്‍ അസ്വസ്ഥരായി കാണപ്പെട്ടാല്‍ കാര്യം എന്താണെന്ന് ചോദിച്ച് മനസിലാക്കണം. ആ സമയം ഉപദേശമോ കുറ്റപ്പെടുത്തലോ പാടില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കും. കേള്‍ക്കുമ്ബോള്‍ മുൻവിധി പാടില്ല. ഒപ്പമുണ്ടെന്ന ധൈര്യം നല്‍കി അയാളെ ആശ്വസിപ്പിക്കുക. ഇതൊന്നും ഫലം കണ്ടില്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധനെ കണ്ട് ചികിത്സ തേടാൻ സഹായിക്കുക. തീവ്ര വിഷാദരോഗമുള്ളവര്‍ക്ക് മരുന്നുകള്‍ വേണ്ടിവരും. ആറുമാസം മുതല്‍ ഒൻപതു മാസം വരെയാണ് സാധാരണ ചികിത്സ കാലയളവ്.