ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് സൂക്ഷിക്കാറുണ്ടോ? കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ !

57

നിത്യജീവിതത്തിൽ മനുഷ്യർക്ക് ഒഴിച്ചുകൂടാനാവാത്ത 2 സാധനങ്ങളാണ് ഉള്ളിയും ഉരുളക്കിഴങ്ങും. മിക്കവാറും ഒരുമിച്ച് വാങ്ങുന്ന ഇവ ഒരുമിച്ച് തന്നെയാണ് നാം സൂക്ഷിക്കാറും. അർജുൻ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാൽ മിക്കവാറും ഇവ ഒരുമിച്ച് അടുക്കളയിൽ കാണാം. എന്നാൽ ഇവ രണ്ടും ഒരുമിച്ച് സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല എന്നാണ് വിദഗ്ധർ പറയുന്നത്.

ഉള്ളിയിൽനിന്നും എഥിലിൻ എന്ന ഒരു വാതകം പുറത്തേക്ക് വരുന്നുണ്ട്. ഈ വാതക സാന്നിധ്യം ഉരുളക്കിഴങ്ങ് വേഗത്തിൽ മുള പൊട്ടുന്നതിന് കാരണമാകും. മുളച്ച ഉരുളക്കിഴങ്ങില്‍ സൊളാനൈന്‍, ചാക്കോനൈന്‍ എന്നീ ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുന്നു.

പച്ച നിറമുള്ള ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോആല്‍ക്കലോയ്‌ഡ്‌ എന്നൊരു ഘടകമുണ്ട്‌. ഇത്‌ പ്രാണികള്‍ക്കും മറ്റ്‌ കീടാക്രമണങ്ങള്‍ക്കുമെല്ലാം നല്ലതാണെങ്കിലും മനുഷ്യശരീരത്തിന്‌ ദോഷകരമാണ്‌. ഇവയിലെ ഈ ടോക്‌സിന്‍ ഇവയ്‌ക്ക്‌ കയ്‌പു സ്വാദു നല്‍കുകയും ചെയ്യുന്നു.

ഉള്ളിയും ഉരുളക്കിഴങ്ങും ഒരുപോലെ നനവിനെ പുറത്തുവിടുന്ന രണ്ട് സാധനങ്ങളാണ്. ഇത് എളുപ്പത്തില്‍ ഇവ രണ്ടും ചീത്തയാകുന്നതിന് കാരണമാകും. ഉള്ളിയും ഉരുളക്കിഴങ്ങും യഥാര്‍ത്ഥത്തില്‍ രണ്ട് രീതിയില്‍ സൂക്ഷിക്കേണ്ടവയാണ്.