HomeHealth Newsതുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

തുളസിയില കടിച്ചു തിന്നരുത് ! ഈ ശാസ്ത്രീയ അറിവിനു പിന്നിലെ കാരണം അറിയാമോ ?

ഔഷധസസ്യങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ സസ്യമാണ് തുളസി. ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. ക്ഷേത്രങ്ങളില്‍ പൂജയ്ക്കും ഹൈന്ദവ ആചാരങ്ങളിലും ഈ ചെടിയുടെ സ്ഥാനം മുന്‍പന്തിയിലാണ്. ലക്ഷ്മീദേവിതന്നെയാണ്‌ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത്‌ എന്നാണ്‌ വിശ്വാസം. ഇല, പൂവ്‌, കായ്‌, തൊലി, തടി, വേര്‌ തുടങ്ങി തുളസിച്ചെടിയുടെ സകലഭാഗങ്ങളും പവിത്രമാണ്‌.തുളസിയ്ക്ക് ആരോഗ്യ, ഔഷധഗുണങ്ങളും ഏറെയുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ദിവസവം ഒരു തുളസിയില കടിച്ചു ചവച്ചു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നു പറയും. തുളസിയില സംബന്ധിച്ച് വിശ്വാസങ്ങളും അവിശ്വാസങ്ങളും ഏറെയുണ്ട്. ചില അരുതുകളുമുണ്ട്. എന്നാല്‍ ഇവയക്കു പലതിനും പുറകില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ച് അറിയൂ. തുളസിയില കടിച്ചു തിന്നാല്‍ പാടില്ലെന്നു പറയും വിഷ്ണുഭഗവാന്റെ പത്‌നിയാണ് തുളസിയെന്നും തുളസിയോടുള്ള അനാദവാകുമിതെന്നുമാണ് വിശ്വാസം. എന്നാല്‍ ശാസ്ത്രീയ വിശദീകരണമനുസരിച്ച് തുളസിയില്‍ മെര്‍ക്കുറിയുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല. ഇതുകൊണ്ടാണ് ഇത് കടിച്ചു ചവച്ചു തിന്നരുതെന്നു പറയുന്നത്.

ഞായറാഴ്ച ദിവസം തുളസിയില പറിയ്ക്കാന്‍ പാടില്ലെന്ന വിശ്വാസമുണ്ട്. തുളസീദേവി വ്രതമെടുക്കുന്ന ദിവസമെന്നാണ് ഇതിനു നല്‍കുന്ന വിശദീകരണം. എന്നാല്‍ തുളസിയില പറിച്ച് സസ്യത്തെ ഉപദ്രവിയ്ക്കുന്നതിന് ഒരു ദിവസമെങ്കിലും മുടക്കമാകട്ടെയെന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ പറയുന്നതെന്നു ശാസ്ത്രവിശ്വാസികള്‍ പറയുന്നു. സന്ധ്യാസമയത്തോ രാത്രിയിലോ തുളസിയില പറിയ്ക്കരുതെന്ന വിശ്വാസമുണ്ട്. ഇതിന് കാരണം രാത്രിയില്‍ ഇതു പറിയ്ക്കാന്‍ പോകുമ്പോള്‍ ഏതെങ്കിലും ജീവികള്‍ കടിയ്ക്കരുതെന്ന ഉദ്ദേശ്യമായിരിയ്ക്കും. മാത്രമല്ല, സൂര്യന്‍ അസ്തമിച്ചാല്‍ ഫോട്ടോസിന്തസിസ് നടക്കാത്തതിനാല്‍ ഈ സമയത്ത് ചെടികള്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളും. ഇൗ സമയത്ത് ചെടിയ്ക്കടുത്തു ചെല്ലുന്നത് ആരോഗ്യത്തിനു ദോഷമാണെന്ന കാരണത്താലാണ്.

ഇല ഇടിച്ചുപിഴിഞ്ഞ നീർ ചെവി വേദനയെ കുറയ്‌ക്കുന്നു. ത്വക്‌രോഗങ്ങളെ ശമിപ്പിക്കുന്നു. ജ്വരം ശമിപ്പിക്കുന്നു. രുചി വർദ്ധിപ്പിക്കുന്നു. തുളസിയില തണലത്തിട്ടുണക്കി പൊടിച്ച് നാസികാചൂർണമായി ഉപയോഗിച്ചാൽ ജലദോഷം, മൂക്കടപ്പ് എന്നിവയ്ക്ക് ശമനമുണ്ടാകും. തുളസിയില നീര് 10.മി.ലി. അത്രയും തേനും ചേർത്ത് ദിവസവും മൂന്ന് നേരം കുടിച്ചാൽ വസൂരിക്ക് ശമനമുണ്ടാകും. ഇലയും പൂവും ഔഷധയോഗ്യഭാഗങ്ങളാണ്. തുളസിയുടെ ഇല ,പൂവ്, മഞ്ഞൾ, തഴുതാമ എന്നിവ സമമെടുത്ത് അരച്ച് വിഷബാധയേറ്റ ഭാഗത്ത് പുരട്ടുകയും അതോടൊപ്പം 6 ഗ്രാംവീതം ദിവസം മൂന്ന് നേരം എന്നകണക്കിൽ 7 ദിവസം വരെ കഴിക്കുകയും ചെയ്താൽ വിഷം പൂർണമായും നശിക്കും. തുളസിയില കഷായം വെച്ച് പല തവണയായി കവിൾ കൊണ്ടാൽ വയ്നാറ്റം മാറും. തുളസിയില ഇടിച്ചു പിഴിഞ്ഞ് നീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ശമിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments