HomeHealth Newsക്യാൻസർ കണ്ടുപിടിക്കാൻ ഇനി നായ്ക്കളും ! ഫ്ലോറിഡയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത് ഇങ്ങനെ :

ക്യാൻസർ കണ്ടുപിടിക്കാൻ ഇനി നായ്ക്കളും ! ഫ്ലോറിഡയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത് ഇങ്ങനെ :

നേരത്തേ കണ്ടുപടിക്കാന്‍ സാധിക്കുകയെന്നതാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഏക മാര്‍ഗം. എത്ര നേരത്തേ കണ്ടെത്തുന്നോ, അത്രയും മികച്ച രീതിയില്‍ ചികിത്സ ഉറപ്പുവരുത്താമെന്നതാണ് ഗുണം. എന്നാല്‍ പലപ്പോഴും ക്യാന്‍സറിനെ ആദ്യഘട്ടങ്ങളില്‍ കണ്ടെത്താന്‍ കഴിയാറില്ല. ചിലവേറിയ പരിശോധനകളും പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. എന്നാല്‍ ക്യാൻസർ കണ്ടെത്താൻ നമ്മുടെ വീട്ടിലെ നായ്ക്കള്‍ക്ക് പറ്റും എന്നാണ് പുതിയ പഠനം അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ഹെല്‍ത്ത്‌കെയര്‍ കമ്പനിയില്‍ നിന്നുള്ള ഗവേഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പഠനത്തിന് പിന്നില്‍.

ഫ്‌ളോറിഡയില്‍ നടന്ന ‘അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ബയോകെമിസ്ട്രി ആന്റ് മോളിക്യുലാര്‍ ബയോളജി’യുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഗവേഷകര്‍ നിര്‍ണ്ണമായകമായ പഠനറിപ്പോര്‍ട്ട അവതരിപ്പിച്ചത്. രക്തത്തിന്റെ ഗന്ധത്തിലൂടെയാണ് നായ്ക്കള്‍ രോഗബാധ മനസിലാക്കുന്നത്. അതായത് ക്യാന്‍സര്‍ ബാധിച്ച ഒരാളുടെ രക്തം, അതിന്റെ ഗന്ധം വച്ച് മാത്രം ഇത് തിരിച്ചറിയുന്നു. ഇങ്ങനെ നടത്തിയ പരീക്ഷണത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നായ്ക്കളും രോഗികളുടെ രക്തം തിരിച്ചറിയുകയും തുടര്‍ന്ന് പ്രത്യേക പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്തു. 97 ശതമാനവും കൃത്യമാണ് നായ്ക്കളുടെ നിഗമനങ്ങളെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

കടപ്പാട് : presslivenews.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments