HomeHealth Newsസ്ഥിരമായി ഈ ലക്ഷണം ശരീരം കാണിക്കാറുണ്ടോ ? തൈറോയ്‌ഡ് ക്യാൻസറിന്റെ ലക്ഷണമാവാം, സൂക്ഷിക്കുക !

സ്ഥിരമായി ഈ ലക്ഷണം ശരീരം കാണിക്കാറുണ്ടോ ? തൈറോയ്‌ഡ് ക്യാൻസറിന്റെ ലക്ഷണമാവാം, സൂക്ഷിക്കുക !

കഴുത്തിന്റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയ്ഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. തൈറോയ്ഡ് കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ്‌ ക്യാൻസറിന് കാരണമാകാറുണ്ട്‌. പുരുഷന്മാരേ അപേക്ഷിച്ച്‌ സ്ത്രീകളില്‍ തൈറോയ്ഡ്‌ ക്യാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണയേക്കാള്‍ കൂടുതല്‍ തവണ ടോയ്‌ലറ്റില്‍ പോകുന്നത് കാല്‍സിറ്റോണിൻ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ധിക്കുന്നതുമൂലമാണ്.
ഈ ഹോര്‍മോണ്‍‌ തൈറോയ്ഡ്‌ ക്യാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ തൈറോയ്ഡ്‌ ക്യാൻസറിന്‍റെ ഒരു ലക്ഷണമാണ് വയറിളക്കം എന്നു പുതിയ പഠനങ്ങൾ പറയുന്നു.

കഴുത്തിന്‍റെ മുൻഭാഗത്ത്‌ മുഴകള്‍ ഉണ്ടാകുന്നതാണ്‌ തൈറോയ്ഡ് ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണം. കഴുത്തിന്റെ വശങ്ങളില്‍ കഴലകളില്‍ വരുന്ന ഉറപ്പുക‍ൂടിയ മുഴകളായും തൈറോയ്ഡ് ക്യൻസര്‍ പ്രത്യക്ഷപ്പെടാം. ശബ്ദത്തിലെ മാറ്റങ്ങള്‍, ചുമയ്ക്കുമ്ബോള്‍ രക്തം വരിക, വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്‌ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments