HomeHealth Newsകള്ളം പറയാതിരിക്കാനാവുമോ നമുക്ക് ? നുണയ്ക്കു പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് ഡോ: ബോബൻ ഇറാനിമോസ് സംസാരിക്കുന്നു

കള്ളം പറയാതിരിക്കാനാവുമോ നമുക്ക് ? നുണയ്ക്കു പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് ഡോ: ബോബൻ ഇറാനിമോസ് സംസാരിക്കുന്നു

കള്ളം പറയുക എന്നത് മനുഷ്യസഹജമായ വാസനയാണ്. പ്രതിസന്ധികളിൽ പിടിച്ച് നിൽക്കാനാവാതെ വരുമ്പോൾ രക്ഷപെടാനായി ചെറിയ കള്ളങ്ങൾ പറയുന്നതിൽ തെറ്റില്ല എന്നല്ലേ പൊതുവേയുള്ള വെപ്പ്. പറയുന്നത് കള്ളം ആണെങ്കിലും ഉദ്ദേശ്യശുദ്ധിക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം. ഈ നിലയിൽ ചില കള്ളങ്ങൾ നാം ഉൾപ്പെടെയുള്ള പൊതു സമൂഹത്തിൽ പൊതുവേ അംഗീകരിക്കപ്പെട്ട് പോരുന്നു.നേരും നുണയും തിരിച്ചറിയുക എന്നത് ശ്രമകരമായ ഒന്നാണ്.

സത്യത്തെ വളച്ചൊടിച്ച് കള്ളമായി ചിത്രീകരിക്കുന്നതോ, കള്ളത്തെ സത്യമായി പറയുന്നതോ ഇവ രണ്ടിൽ ഏതുമാവട്ടെ രണ്ടും കള്ളം തന്നെയാണ്.മനുഷ്യനല്ലാത്ത മറ്റ് ജീവിവർഗങ്ങൾ ഇരയെ തെറ്റിദ്ധരിപ്പിച്ച് ഭക്ഷണം ആക്കുവാനോ (Survival) മറ്റുള്ള ജീവികളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനോ (Protection) വേണ്ടിയോ കാപട്യം കാണിക്കുമ്പോൾ മനുഷ്യർ കള്ളം പറയുന്നതിന് പിന്നിൽ നിരവധി കാരണങ്ങൾ ഉണ്ട്.

ഒരാൾ പറയുന്ന നുണയെ മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് വളരെ പഴക്കമുണ്ട്. പീഡനവുമായി ബന്ധപ്പെട്ട ചില കേസുകൾ പീഡിപ്പിക്കപ്പെട്ട വ്യക്തി പറയുന്നത് കള്ളമാണെന്ന വാദത്തിന്മേൽ പ്രതിയായ ആരോപിക്കപ്പെട്ട ആൾ ഉറച്ചു നിൽക്കുമ്പോൾ സത്യമേത് നുണ ഏത് എന്നറിയാതെ കുഴയുന്നത് പോലീസാണ് . ഇത്തരം സാഹചര്യങ്ങളിൽ നുണ പരിശോധനയിലൂടെ സത്യം തെളിയിക്കാൻ കോടതി പലപ്പോഴും ആവശ്യപ്പെടാറുണ്ട്. എന്നാൽ ഈ ടെസ്റ്റിന്റെ വിശ്വസ്തതയെ സംബന്ധിച്ച് നിരവധി എതിരഭിപ്രായങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.

ലോകത്തെമ്പാടും നുണ പരിശോധനയ്ക്കായി പോളിഗ്രാഫ് , നാർക്കോ അനാലിസിസ്, ബ്രെയിൻ വേവ് ഫിംഗർ പ്രിന്റിംഗ് എന്നിങ്ങനെയുള്ള ടെസ്റ്റുകളാണ് കൂടുതലായും ഉപയോഗിച്ച് വരുന്നത്. ഒരാൾ നുണ പറയുന്നത് കണ്ടുപിടിക്കാൻ ഇത്തരം ടെസ്റ്റുകളിലൂടെ സാധിക്കുമോ ? ഇത്തരം ടെസ്റ്റുകൾ കുറ്റമറ്റതാണെന്ന് പറയാൻ കഴിയുമോ?

ഇതിനെ സംബന്ധിച്ചുള്ള ചില നിരീക്ഷണങ്ങൾ

1. പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുന്ന ഒരാളുടെ ശാരീരികാവസ്ഥ അവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ കള്ളം പറയുന്നതുമായി ബന്ധപ്പെടുത്തി പറയുന്നത് എത്രമാത്രം ശരിയെന്നു പരിശോധിക്കേണ്ടതുണ്ട്. ഉത്കണ്ഠ, ഭയം ദേഷ്യം സങ്കടം തുടങ്ങിയ വികാരങ്ങൾ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ ശാരീരിക അവസ്ഥകളിൽ വ്യതിയാനം ഉണ്ടാകാം .ഇതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കള്ളം പറയുമ്പോൾ ഉണ്ടാകുന്നത് മാത്രമാണ് പറയാനാകില്ല.

2.ശാരീരിക അവസ്ഥയെ പോലെതന്നെ ടെസ്റ്റിന് വിധേയമാകുന്ന വ്യക്തിയുടെ മാനസികനിലയും പരിശോധിക്കപ്പെടേണ്ടതാണ് .വളരെയധികം ഉത്കണ്ഠയോടെയോ, ഭയത്തോടെയോ, വിഷാദത്തോടെയോ ഒക്കെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാകുന്നു എങ്കിൽ അയാളുടെ അപ്പോഴത്തെ മാനസിക നിലയിലെ വ്യതിയാനങ്ങൾ പോളിഗ്രാഫ് ടെസ്റ്റിലും പ്രതിഫലിക്കും. ഇതിൽനിന്ന് പറയുന്നത് നുണയാണെന്ന് കണ്ടെത്തുക ശ്രമകരമാണ്. ഇത് പരിശോധകനെ കുഴയ്ക്കുന്ന ഒന്നാണ്.

3. കള്ളം പറയുന്ന ഭൗതിക സാഹചര്യങ്ങളെ അതേ രീതിയിൽ തന്നെ കൃത്രിമമായി ഒരു റൂമിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നല്ല .ശരീരം മുഴുവൻ സെൻസറുകൾ ഘടിപ്പിച്ച പൂർണ്ണമായും നിയന്ത്രണവിധേയമായ ഒരു സാഹചര്യത്തിൽ വ്യക്തിയുടെ പ്രതികരണങ്ങളിൽ നിന്ന് നേരും നുണയും വേർതിരിച്ചെടുക്കാൻ കഴിയണമെന്നില്ല. അസ്വസ്ഥതയുളവാക്കുന്ന തും ,ശ്രദ്ധ നിലനിർത്താൻ പറ്റാത്തതുമായ സാഹചര്യങ്ങളിലാണ് ടെസ്റ്റിംഗ് നടക്കുന്നതെങ്കിൽ പരിശോധകന് വ്യക്തി നൽകുന്ന പ്രതികരണങ്ങൾ കൃത്യമായി മനസ്സിലാക്കാനോ രേഖപ്പെടുത്തിവെക്കാൻ കഴിഞ്ഞെന്നുവരില്ല.

4. നുണ പരിശോധനയുടെ മറ്റൊരു പോരായ്മ എന്ന് പറയുന്നത് ടെസ്റ്റിന് വിധേയമാക്കുന്നു ആളുടെ ഓർമ്മയുമായി (Memory) ബന്ധപ്പെട്ടിട്ടുള്ളതാണ്. കൃത്യം നടന്നുകഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞാണ് ടെസ്റ്റിന് വിധേയമാക്കുന്നതെങ്കിൽ കൃത്യമായ വിവരങ്ങൾ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പണ്ടെങ്ങോ നടന്ന സംഭവത്തെക്കുറിച്ച് വർഷങ്ങൾ കഴിഞ്ഞു ഓർത്തെടുത്ത് പറയുമ്പോൾ തെറ്റുകൾ സംഭവിക്കുക യാദൃശ്ചികമാണ്. അതു കൊണ്ട് തന്നെ ഒട്ടുമിക്ക കാര്യങ്ങളേയും വ്യക്തിക്ക് കൃത്യമായി ഓർത്തെടുത്ത് പറയാൻ കഴിയണമെന്നില്ല. പണ്ട് നടന്ന കാര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുമ്പോൾ മുമ്പ് നടന്നിട്ടില്ലാത്ത സംഭവങ്ങളെയെല്ലാം കൂട്ടിച്ചേർത്ത് ഒരു കെട്ടുകഥ രൂപപ്പെടുത്തി (Confabulation) തെറ്റായി ട്ടുള്ള ഓർമ്മകൾ (False memories) നിർമ്മിച്ചെടുക്കുന്നതിന് വ്യക്തിയെ പ്രേരിപ്പിക്കാം.

5. പരിശോധകന്റെ ചോദ്യങ്ങൾക്ക് അതിശയോക്തി കലർത്തിയ ഉത്തരങ്ങൾ ആകാം ചിലപ്പോഴൊക്കെ പരിശോധനയ്ക്ക് വിധേയമാക്കുന്ന വ്യക്തി നൽകുക. ചോദ്യങ്ങളെ മനപ്പൂർവ്വം വഴിതിരിച്ചുവിടാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണത്. ഇത്തരം ഉത്തരങ്ങളെ പരിശോധകൻ പലപ്പോഴും തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments