HomeHealth Newsഉറങ്ങുന്നതിനുമുമ്പ് മഞ്ഞള്‍ചേര്‍ത്ത വെളിച്ചെണ്ണ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാമോ ?

ഉറങ്ങുന്നതിനുമുമ്പ് മഞ്ഞള്‍ചേര്‍ത്ത വെളിച്ചെണ്ണ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാമോ ?

വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്ബ് ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടിയും അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാന്‍ സഹായിക്കും. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയില്‍ ആരോഗ്യം നല്‍കുന്ന ഒന്നാണ്. പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണം ചെയ്യും.

രാത്രി കിടക്കും നേരം ഈ മിശ്രിതം കഴിയ്ക്കുന്നത് ബാക്ടീരിയ പോലുള്ളവയുടെ ഇന്‍ഫെക്ഷനില്‍ നിന്നും രക്ഷ നല്‍കും. മഞ്ഞളും വെളിച്ചെണ്ണയുമെല്ലാം എല്ലാ തരം അണുബാധകളും അകറ്റാന്‍ ഏറെ നല്ലതാണ്. മഞ്ഞള്‍ സ്വാഭാവിക അണുനാശിനിയാണ്. വെളിച്ചെണ്ണയും എല്ലാ തരം അണുക്കളേയും തടയാന്‍ നല്ലതാണ്.

ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വെളിച്ചെണ്ണയും ഇതേ രീതിയില്‍ ആരോഗ്യം നല്‍കുന്ന ഒന്നാണ്.
.ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ലിവറില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യം കാക്കാനും മികച്ച ഒന്ന്. കരളിനെ ശുദ്ധീകരിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതുവഴി ബൈല്‍ പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ബൈല്‍ അഥവാ പിത്തരസം കൊഴുപ്പു പുറന്തള്ളാന്‍ കരളിനെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്.

ശരീരത്തിലെ അണുബാധയും മുറിവുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണിത്. മഞ്ഞള്‍ നല്ലൊരു അണുനാശിനിയാണ്. ഇത് അണുക്കളെ നശിപ്പിയ്ക്കും. ഇതുപോലെയാണ് വെളിച്ചെണ്ണയും. ഇന്‍ഫെക്ഷനുകളും മറ്റും തടയാന്‍ വെളിച്ചെണ്ണയും ഏറെ നല്ലതാണ്.

പ്രമേഹത്തിനു പറ്റിയ നല്ലൊരു പരിഹാരമാണ് മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിയ്ക്കാനും പ്രമേഹം തടയാനും ഇത് ഏറെ ഗുണകരമായാണ്. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ കൂട്ടു കഴിയ്ക്കുന്നത്. രക്തധമനികളിലെ തടസം നീക്കാന്‍ ഏറെ സഹായകമാണ്. ധമനികളിലെ കൊഴുപ്പും തടസവുമെല്ലാം മാറ്റും.

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിയ്ക്കുന്നതു നല്ലതാണ്. വെളിച്ചെണ്ണ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്‌ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്കു മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. മഞ്ഞളാകട്ടെ, സ്വാഭാവികമായും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments