HomeHealth Newsരാവിലെ ഉണർന്നാലുടനെ ഇക്കാര്യങ്ങൾ ഒഴിവാക്കുന്നുണ്ടോ? നിങ്ങൾക്ക് അമിതവണ്ണം ഉറപ്പ് !

രാവിലെ ഉണർന്നാലുടനെ ഇക്കാര്യങ്ങൾ ഒഴിവാക്കുന്നുണ്ടോ? നിങ്ങൾക്ക് അമിതവണ്ണം ഉറപ്പ് !

ഇന്നത്തെ ജീവിത സാഹചര്യത്തിൽ അമിതവണ്ണം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഏറെയും. നിങ്ങള്‍ രാവിലെ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളുടെ ശരീരഭാരത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങളുടെ പ്രഭാതചര്യകള്‍ വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക.. എങ്കിലും ഇവയെല്ലാം ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയുന്നില്ലെങ്കിൽ തീര്‍ച്ചയായും നിങ്ങള്‍ക്ക് തെറ്റ് സംഭവിക്കുന്ന ചില സ്ഥലങ്ങളുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്താണ് ശീലങ്ങൾ എന്ന് നമുക്കൊന്ന് നോക്കാം.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ദിവസങ്ങളില്‍, നിങ്ങളുടെ മെറ്റബോളിസം താറുമാറാകും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കൂടാതെ, നിങ്ങള്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ദിവസങ്ങളില്‍, മറ്റു സമയങ്ങളില്‍ മോശം ഭക്ഷണശീലത്തിലേക്കും നിങ്ങള്‍ പോയേക്കാം. ഇത് നിങ്ങൾക്ക് അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമാകും.

സൂര്യപ്രകാശം ശരീരത്തിലടിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പുലര്‍കാല സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. അവ നിങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും നിങ്ങളുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നത് നിങ്ങളുടെ ബി.എം.ഐ കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments