HomeHealth Newsഎത്രപഴകിയ രക്തസമ്മർദവും വരുതിയിൽ വരും, ഡാഷ് ഡയറ്റെന്ന ഈ വിദ്യക്കു മുന്നിൽ

എത്രപഴകിയ രക്തസമ്മർദവും വരുതിയിൽ വരും, ഡാഷ് ഡയറ്റെന്ന ഈ വിദ്യക്കു മുന്നിൽ

അമിതവണ്ണം തന്നെയാണ് പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്നത്. ഇതിലൂടെ നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കുന്നതിനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും നടക്കുന്നില്ല എന്നത് മാത്രമല്ല കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളാണ്‌ ഉണ്ടാക്കുന്നത്.

അമിതവണ്ണം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇത് രണ്ടും ഇല്ലാതാക്കുന്നതിന് എന്താണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരംകാണുന്നതിന് നമുക്ക് ഡാഷ് ഡയറ്റ് ശീലമാക്കാവുന്നതാണ്.

ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്നും കഴിക്കാന്‍ പാടില്ല എന്നും ആദ്യം അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ അത് കൃത്യമായ രീതിയില്‍ ഫലപ്രദമാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതും ആയ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, പ്രോട്ടീന്‍, പാലുല്‍പ്പന്നങ്ങള്‍, കൊഴുപ്പുകള്‍, എണ്ണകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയാണ് കഴിക്കേണ്ടവ. എന്നാല്‍ ഇവയില്‍ തന്നെ വളരെയധികം ശ്രദ്ധിച്ച് ചിലത് കഴിക്കേണ്ടതും ചിലത് കഴിക്കാന്‍ പാടില്ലാത്തതും ആണ്.

ചിപ്‌സ്, മിഠായികള്‍, മദ്യം, പിസ, റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍, സോഡ, കെച്ചപ്പ്, കുക്കീസ്, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയെല്ലാം ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്.

ഡാഷ് ഡയറ്റില്‍ രാവിലെ എന്ത് ഉച്ചക്ക് എന്ത് രാത്രി എന്ത് എന്നിവയെല്ലാം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഡാഷ് ഡയറ്റ് എങ്ങനെയെല്ലാം ചെയ്യണം എന്ന് നോക്കാവുന്നതാണ്.

ബ്രേക്ക്ഫാസ്റ്റ്

അര ഗ്രേപ്പ് ഫ്രൂട്ട്, അരക്കപ്പ് സെലറി, അരക്കഷ്ണം ആപ്പിള്‍ ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ചിയ സീഡ്‌സ്, അല്‍പം ഉപ്പ് എന്നിവയാണ് ആവശ്യമുള്ളത്. ഇതെല്ലാം ഒരു മിക്‌സിയുടെ ജാറില്‍ ഇട്ട് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് കഴിക്കാവുന്നതാണ്. ഇത് സ്ഥിരമാക്കിയാല്‍ അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തടി കുറക്കാന്‍ സഹായിക്കുന്നുണ്ട്.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണത്തോടൊപ്പം അല്‍പം ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന സാലഡ് സഹായിക്കുന്നത്. അതിനായി അല്‍പം ചീര, കടസല,കാരറ്റ് അരിഞ്ഞത്, പയര്‍, അല്‍പം തക്കാളി, അല്‍പം നാരങ്ങ നീര്, ഒലീവ് ഓയില്‍, ഉണക്കമുളക് പൊടിച്ചത്, കുരുമുളക് എന്നിവയെല്ലാം ആണ് ഉപയോഗിക്കേണ്ടത്. ആദ്യം ഒരു പാന്‍ ചൂടാക്കി അതില്‍ മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

അത്താഴം

അത്താഴത്തിന് വേണ്ടി ഡാഷ് ഡയറ്റില്‍ ഉപയോഗിക്കാവുന്ന ഒരു റെസിപ്പിയാണ് ഇത്. അതിന് വേണ്ടി രണ്ടോ മൂന്നോ സാല്‍മണ്‍ മത്സ്യം, അല്‍പം ഉള്ളി, ബ്രോക്കോളി, ഗ്രീന്‍ പീസ്, വെളുത്തുള്ളി, നാരങ്ങ നീര്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ഒലീവ് ഓയില്‍, ഉപ്പ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇതെല്ലാം മത്സ്യത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതിന് ശേഷം അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് പാനില്‍ വറുത്തെടുക്കാവുന്നതാണ്.

ഡെയ്‌ലി ഡയറ്റ് ആണ് ശ്രദ്ധിക്കേണ്ടത്. അതിനായി പറഞ്ഞ അത്രയും അളവില്‍ തന്നെ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഡെയ്‌ലി ഡയറ്റില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments