HomeHealth Newsകൊറോണ സ്ത്രീകളെക്കാൾ വേഗത്തിൽ പിടികൂടുക പുരുഷൻമാരെയോ? കാരണം ഇതാണ് !

കൊറോണ സ്ത്രീകളെക്കാൾ വേഗത്തിൽ പിടികൂടുക പുരുഷൻമാരെയോ? കാരണം ഇതാണ് !

നവംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന വൈറസ് ഇതിനോടകം 187 രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. 2.94 ലക്ഷം ആളുകളിൽ ഇതുവരെ ലോകമൊട്ടാകെ രോഗം സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 13,000 ആളുകൾക്ക് ഇതുവരെ ജീവൻ നഷ്ടമയി. ഇതുവരെ വാക്സിൽ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോകമൊട്ടാകെയുള്ള ആരോഗ്യമേഖലയിലെ വിദഗ്ധൻമാരുടെ ശ്രമം.

കുട്ടികളെ ആണോ മുതർന്നവരെയാണോ അല്ലെങ്കിൽ സ്ത്രീകൾളെയാണോ പുരുഷൻമാരെയാണോ ഈ രോഗം കൂടുതൽ പിടികൂടുക ? ഈ സംശയം എല്ലാവർക്കുമിന്നുണ്ട്. ആദ്യമേ തന്നെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ള ആളുകളിൽ കൊറോണ വൈറസ് പെട്ടന്ന് തന്നെ പിടിമുറുക്കുന്നു. 60 വയസിന് മുകളിലുള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറെപ്പേരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളിൽ പ്രതിരോധ സംവിധാനം മെച്ചപ്പെട്ടതായിരിക്കും അതിനാൽ അവരിൽ രോഗബാധ കാണുന്നത് കുറവാണ്.പ്രായമായവർക്കാണ് രോഗം ബാധിക്കാൻ സാധ്യത കൂടുതൽ എന്ന് പറയുമ്പോഴും പഠനങ്ങളിൽ പറയുന്നത് സ്ത്രീകളേക്കാൾ കൂടുതൽ രോഗ സാധ്യത പുരുഷൻമാരിലാണ് എന്നാണ്. ശരീരത്തിലെ ഒരു പ്രോട്ടീന്‍ സാന്നിധ്യവുമായി ബന്ധപ്പെട്ടാണ് കൊറോണ വൈറസ് പ്രവര്‍ത്തിക്കുന്നത്. എസിഇ 2 എന്ന പ്രോട്ടീന്‍ രക്തസമ്മര്‍ദം ഏകോപിപ്പിക്കുന്ന എന്‍സൈമുകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ശ്വാസകോശമടക്കമുള്ളവയുടെ ഉപരിതലത്തിലെ ടിഷ്യൂവിലാണ് ഇത് കാണപ്പെടുന്നത്. ഈ എസിഇ 2 എന്ന പ്രോട്ടീനാണ് കൊറോണ വൈറസിന് മനുഷ്യശരീരത്തിനുള്ളിലേക്ക് എത്താനുള്ള വഴി ഒരുക്കുന്നത്. ഈ പ്രോട്ടീൻ വഴി വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇവ പതിൻമടങ്ങായി വർദ്ധിക്കുന്നു. തുടർന്ന് രണ്ട് മുതൽ പത്ത് ദിവസത്തിനുള്ളിൽ തന്നെ പനി,ജലദോഷം,ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നീ കോവിഡ് രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. പ്രായമായവരിൽ എസിഇ 2 എന്ന പ്രോട്ടീൻ വളരെ കൂടിയ അളവിൽ കാണപ്പെടുന്നു. പ്രത്യേകിച്ച് പ്രായമായ പുരുഷൻമാരിൽ. സ്ത്രീകളിൽ എസിഇ 2 എന്ന പ്രോട്ടീനിന്റെ സാന്നിധ്യം താരതമ്യേന കുറവുമായിരിക്കും. പ്രോട്ടീൻ സാന്നിധ്യും പുരുഷൻമാരിൽ കൂടുതൽ ഉണ്ടാവുകയും കോവിഡ് വൈറസ് ബാധ ഏർക്കുകയും ചെയ്യുന്നതോടെ ഇവരിൽ മരണ സാധ്യതയും കൂടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments