കഷണ്ടിയുള്ളവരിൽ കൊറോണ മാരകമായേക്കാമെന്ന് പുതിയ പഠനം ! കാരണം ഇതാണ് !

64

കഷണ്ടിയുള്ള പുരുഷൻമാരിൽ കൊറോണ ഗുരുതരമാകുമെന്നുപുതിയ പഠനം. ബ്രൗൺ സർവകലാശാലയിലെ ഗവേഷകസംഘമാണ് പുരുഷൻമാരിൽ കഷണ്ടി, കോവിഡ്–19 ന്റെ ലക്ഷണങ്ങളെ ഗുരുതരമാക്കുമെന്നു കണ്ടെത്തിയതായി അവകാശപ്പെടുന്നത്. കഷണ്ടിക്കു കാരണമാകുന്ന ആൻഡ്രോജൻ ഹോർമോൺ ആയിരിക്കാം അവരുടെ കോശങ്ങളിലേക്ക് കൊറോണ വൈറസ് പ്രവേശിക്കുന്ന കവാടമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. കാർലോസ് വാംപിയർ പറയുന്നു. അമേരിക്കൻ അക്കാഡമി ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിനായി മഡ്രിഡിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് പോസിറ്റീവായ 122 പുരുഷൻമാരിലാണ് പഠനം നടത്തിയത്. ഇവരിൽ 79 ശതമാനം പേരും കഷണ്ടി ഉള്ളവരായിരുന്നു