ഈ പൊസിഷനിൽ കിടന്നാണോ നിങ്ങളുടെ ഉറക്കം ? അപകടം നിങ്ങളെ കാത്തിരിക്കുന്നു !

44

ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഉറക്കത്തിന്‍റെ പൊസിഷൻ വളരെയധികം ഗുണങ്ങള്‍ നൽകുന്നുണ്ട്.നെഞ്ചെരിച്ചിൽ, നടുവേദന തുടങ്ങിയ ഗുരുതരമായ വിട്ടുമാറാത്ത ചില പ്രശ്നങ്ങൾ തെറ്റായ ഉറക്കത്തിന്‍റെ പൊസിഷൻ മൂലമുണ്ടാകാം. അതുകൊണ്ട് തന്നെ ഉറങ്ങുന്ന കാര്യം വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാൽ നമുക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നുണ്ട്.

നെഞ്ചെരിച്ചില്‍ നമ്മുടെകിടത്തത്തിന്‍റെ ഫലമായി ഉണ്ടാവുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വലത്തോട്ട് തിരിഞ്ഞ് കിടക്കുന്നത് പലപ്പോഴും ഗ്യാസ്ട്രോ എസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) എന്ന പ്രശ്‌നത്തിന് കാരണമാകാം. ഇത് നിങ്ങളെ പിടികൂടിയാൽ പ്രശ്‌നം വഷളാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് കാരണം നിങ്ങൾ വലത്തോട്ട് തിരിഞ്ഞ് കിടക്കുമ്പോള്‍ ആസിഡും ആമാശയത്തിലെ മറ്റ് ദഹന രസങ്ങളും അന്നനാളത്തിലേക്ക് തിരികെ പ്രവേശിക്കുന്നു. ആമാശയത്തിൽ നിന്ന് ആസിഡ് തിരികേ മുകളിലേക്ക് കയറുന്നു. ഇത് പലപ്പോഴും അന്നനാളത്തിന്‍റെ അടിയിലേക്ക് എത്തുന്നുണ്ട്. ഇതെല്ലാം നെഞ്ചെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.

ഇടത് വശം ചേർന്ന് ഉറങ്ങുന്നതിലൂടെ ഈ പ്രശ്നത്തെ എല്ലാം പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് നെഞ്ചെരിച്ചിൽ ഇല്ലാത്ത അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായകമാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇടത് വശം ചേർന്ന് ഉറങ്ങുന്നതിലൂടെ ആമാശയം ശരിയായ സ്ഥാനത്താവുകയും, അത് ഭക്ഷണത്തെ ആമാശയത്തിൽ തന്നെ നല്ല രീതിയിൽ ദഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് ആമാശയത്തിന്റെ മുകൾ ഭാഗത്തേക്കും അന്നനാള വാൽവിലേക്കും പുറത്തേക്ക് പോവാതിരിക്കുകയും ചെയ്യുന്നു.

വലത് വശം ചേർന്നുറങ്ങുന്നത് പലപ്പോഴും നട്ടെല്ലിന് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ആകെ ചെയ്യേണ്ടത് വലതു വശം ചേർന്ന് ഉറങ്ങാതിരിക്കുകയാണ്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ ഉറങ്ങുന്നതാണ് വിട്ടുമാറാത്ത നടുവേദനയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. ഈ രീതിയിൽ രാത്രി മുഴുവൻ കിടക്കുന്നത് നിങ്ങളുടെ പുറകിലും നട്ടെല്ലിലും ചെലുത്തുന്ന സമ്മർദ്ദം വളരെ കൂടുതലാണ്.

കമിഴ്ന്ന് കിടക്കുന്നത് നിങ്ങളിൽ വിട്ടു മാറാത്ത കഴുത്ത് വേദനക്ക് കാരണമാകുന്നുണ്ട്. ഇത് അല്ഡപം ഗുരുതരമാവുന്നതിനുള്ള സാധ്യത സ്ഥിരമായി ഇങ്ങനെ കിടക്കുന്നതിലൂടെ ഉണ്ടാവുന്നുണ്ട്. മാത്രമല്ല ഇത് ഡിസ്കുകൾക്കും പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഈ വശത്ത് തിരിഞ്ഞ് കിടക്കുന്നതിലൂടെ അത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും നിങ്ങളില്‍ വിട്ടുമാറാത്ത കഴുത്ത് വേദനയും ഉണ്ടാക്കുന്നുണ്ട്.