HomeHealth Newsകൊവിഡ് 19 ലക്ഷണങ്ങളിൽ പുതിയ ഒന്നുകൂടി കണ്ടെത്തി ഗവേഷകർ ! ഈ വേദനയെ സൂക്ഷിക്കുക

കൊവിഡ് 19 ലക്ഷണങ്ങളിൽ പുതിയ ഒന്നുകൂടി കണ്ടെത്തി ഗവേഷകർ ! ഈ വേദനയെ സൂക്ഷിക്കുക

പനി, തൊണ്ടവേദന, ശരീരവേദന, ശ്വാസതടസ്സം മുതലായവയാണ് കൊറോണയുടെ സാധാരണ ലക്ഷണങ്ങൾ. രുചി നഷ്ടമാകുക, ഗന്ധം അറിയാനുള്ള ശേഷി നഷ്ടമാകുക, ശരീരവേദന, ദേഹത്ത് ചുവന്ന പാടുകള്‍ കാണുക  തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാത്ത മറ്റൊരു പുതിയ ലക്ഷണം കൂടി ഈ രോഗത്തിന് കണ്ടെത്തിയിരിക്കുകയാണ്.

കൈകളിൽ ഉണ്ടാകുന്ന വേദനയാണ് കൊറോണയുടെ ഏറ്റവും പുതിയ ലക്ഷണമായി കണ്ടെത്തിയിരിക്കുന്നത്. ഒരുതരം മരവിപ്പ് പോലെ അനുഭവപ്പെടുന്ന ഈ വേദന കൊറോണ ബാധിച്ച ചില രോഗികളിൽ കണ്ടെത്തി. ബ്രിട്ടണിൽ രോഗം ബാധിച്ച ചില ആളുകളിൽ ആണ് ഈ ലക്ഷണം കണ്ടെത്തിയിരിക്കുന്നത്. വൈറസ് നോട് ശരീരം പ്രതികരിക്കുന്ന രീതികളിൽ ഒന്നായി ഇതിനെയും കാണാം എന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഈ ലക്ഷണം ഉള്ളതുകൊണ്ട് മാത്രം കൊറോണ സ്ഥിരീകരിക്കാൻ ആവില്ല. മറ്റനേകം ലക്ഷണങ്ങളിൽ ഒന്നു മാത്രമായി ഇത് മാറിയേക്കാം എന്ന് മാത്രം. സാധാരണ പ്രമേഹരോഗികളിൽ കണ്ടുവരുന്ന തരത്തിലുള്ള കൈ കാൽ മരവിപ്പ് ആണ് ഈ ലക്ഷണം.എന്നാൽ ലക്ഷണങ്ങൾ കണ്ടു സ്വയം വിലയിരുത്താതെ എത്രയും വേഗം ഒരു വിദഗ്ധ ചികിത്സ തേടുകയാണ് വേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments