HomeHealth Newsഏത് വേദനയും നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കും ഈ ജാപ്പനീസ് വിദ്യ; ആർക്കും വീട്ടിൽ ചെയ്യാവുന്ന ഈ വിദ്യ...

ഏത് വേദനയും നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കും ഈ ജാപ്പനീസ് വിദ്യ; ആർക്കും വീട്ടിൽ ചെയ്യാവുന്ന ഈ വിദ്യ പരീക്ഷിക്കൂ

ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത് വളരെ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ആയിരിക്കും. ഇത്തരം മാറ്റങ്ങള്‍ ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ശരീരത്തിന്റെ വേദന, മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പിന്നീട് പരിഹാരം കണ്ട് പിടിക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കും.

ഷിയാത്സു എന്ന ജാപ്പനീസ് വിദ്യയിലൂടെ നമുക്ക് മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. ഇത് എതൊക്കെ വിധത്തില്‍ ജീവിതത്തെ ബാധിക്കുന്നു എന്ന് നോക്കാം. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാം. കാരണം മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ ഈ ടെക്‌നിക് നിങ്ങളെ സഹായിക്കും. ഇത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നോക്കാം. നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ് ഷിയാത്സു എന്ന വിദ്യയിലൂടെ.

ചെയ്യേണ്ട വിധം

വലതുകാലിന്റെ ഉള്‍വശം ഇരുകൈകളും കൊണ്ട് അമര്‍ത്തുക.രണ്ട് തള്ള വിരലുകളും ഉപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. ഇത് സമ്മര്‍ദ്ദത്തെ അകറ്റി റിലാക്‌സ് ആവുന്നതിന് മാനസികമായും ശാരീരികമായും സഹായിക്കുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും വേദനയും കുറക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. കാല്‍ രണ്ടും പുറകിലേക്കാക്കി ചിത്രത്തില്‍ കാണുന്നത് പോലെ ഇരിക്കുക. നിതംബത്തിന് താഴെ വരത്തക്ക രീതിയില്‍ ആണ് കാല്‍ വെക്കേണ്ടത്. ഉള്ളം കാലിലായി രണ്ട് തള്ളവിരലുകള്‍ കൊണ്ടും അമര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത് സമ്മര്‍ദ്ദം കുറച്ച്‌ ശരീരത്തിന് നല്ല റിലാക്‌സേഷന്‍ നല്‍കുന്നു.

വലതു കാല്‍ രണ്ട് കൈകള്‍ കൊണ്ടും പിടിച്ച്‌ കാലിലെ ഒരോ വിരലുകളായി വേര്‍പെടുത്തുക. ഇതിനു ശേഷം കാല്‍ വിരലില്‍ തള്ളവിരലിനും കാലിലെ ചൂണ്ടു വിരലിനും മുകളിലായി ഇരുകൈയ്യിലേയും ചൂണ്ടു വിരല്‍ കൊണ്ട് അമര്‍ത്തണം. അഞ്ച് പത്ത് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യണം. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകളില്‍ മാറ്റം വരുത്തുന്നു.

ഇടത് കൈ എടുത്ത് ഉള്ളം കൈയ്യിലായി ഒരു മിനിട്ട് അമര്‍ത്തൂ. ഇത് ഉത്കണ്ഠ കുറക്കുകയും ശരീരത്തിന് എന്തെങ്കിലും തരത്തിലുള്ള വേദനകള്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങളുടേയും തുടക്കം പലപ്പോഴും ഉത്കണഠയില്‍ നിന്നായിരിക്കും. ഇതിനെ പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments