HomeHealth Newsഈ 7 പരിശോധനകൾ നടത്തൂ; ശരീരത്തിൽ എവിടെയെങ്കിലും ക്യാൻസർ ഉണ്ടോ എന്ന് തിരിച്ചറിയാം

ഈ 7 പരിശോധനകൾ നടത്തൂ; ശരീരത്തിൽ എവിടെയെങ്കിലും ക്യാൻസർ ഉണ്ടോ എന്ന് തിരിച്ചറിയാം

ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ഇന്ത്യയിലെ ക്യാന്‍സര്‍ മരണങ്ങളുടെ മുഖ്യകാരണങ്ങളില്‍ ഒന്നാണ് പുകവലി. അത് ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും.

പലപ്പോഴും ക്യാന്‍സര്‍ വൈകി കണ്ടെത്തുന്നതാണ് ഈ മരണത്തിന് കാരണമാകുന്നത്. അതിനാല്‍‌ സൂചനകള് ആദ്യമെ കണ്ടെത്തുകയാണ് വേണ്ടത്. നിങ്ങള്‍ക്ക് ക്യാന്‍സറുണ്ടോയെന്ന് സംശയം തോന്നിയാല്‍, ഡോക്‌ടറുടെ നിര്‍ദ്ദേശാനുസരണം ചില ബ്ലഡ് ടെസ്റ്റുകള്‍ ചെയ്യാം.

1. സി ഇ എ, സിഎ-125 എന്നീ രക്തപരിശോധനകള്‍ ചെയ്താല്‍, ഓവേറിയന്‍ ക്യാന്‍സര്‍ കണ്ടെത്താനാകും

2. ബീറ്റ എച്ച് സി ജി ടെസ്റ്റ് ചെയ്താല്‍ ഗര്‍ഭിണി അല്ലാത്ത സ്‌ത്രീകളില്‍ ഗര്‍ഭാശയക്യാന്‍സറും, പുരുഷന്‍മാരില്‍ വൃഷ്‌ണത്തില്‍ ക്യാന്‍സറുണ്ടോയെന്നും തിരിച്ചറിയാന്‍ സാധിക്കും.

3. ബ്ലഡ് ക്യാന്‍സറുണ്ടോയെന്ന് അറിയാന്‍ ബീറ്റാ മൈക്രോഗ്ലോബുലിന്‍ എന്ന ബ്ലഡ് ടെസ്റ്റ് ചെയ്താല്‍ മതി.

4. രക്തത്തില്‍ കാല്‍സിടോണിന്റെ അളവ് ഉയര്‍ന്നു നിന്നാല്‍ തൈറോയ്ഡ് ഗ്രന്ഥികളില്‍ ക്യാന്‍സറുണ്ടോയെന്ന് തിരിച്ചറിയാന്‍ സാധിക്കും.

5. കാര്‍സിയോ എംബ്രിയോജെനിക് ആന്‍ജിജന്‍ അഥവാ സിഇഎ എന്ന ടെസ്റ്റ് ചെയ്താല്‍, വന്‍കുടല്‍, ഗര്‍ഭാശയം, അണ്ഡാശയം, ആമാശയം, തൈറോയ്ഡ് എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടോയെന്ന് കണ്ടെത്താം.

6. സിഇഎ, സിഎ 15-3, എംസിഎ എന്നീ ടെസ്റ്റുകള്‍ ചെയ്താല്‍ സ്‌ത്രീകളില്‍ സ്‌തനാര്‍ബുദം ഉണ്ടോയെന്ന് തിരിച്ചറിയാനാകും.

7. സിഎ 19-9 എന്ന ബ്ലഡ് ടെസ്റ്റ് ചെയ്താല്‍, പിത്താശയം, പാന്‍ക്രിയാസ്, ആമാശയം എന്നീ ഭാഗങ്ങളില്‍ ക്യാന്‍സറുണ്ടോയെന്ന് തിരിച്ചറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments