HomeHealth Newsഭക്ഷണം കഴിച്ചയുടന്‍ ചെയ്യരുതാത്ത ഈ അഞ്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുക; ആരോഗ്യത്തെ സാരമായി ബാധിക്കും

ഭക്ഷണം കഴിച്ചയുടന്‍ ചെയ്യരുതാത്ത ഈ അഞ്ചു കാര്യങ്ങൾ അറിഞ്ഞിരിക്കുക; ആരോഗ്യത്തെ സാരമായി ബാധിക്കും

കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രമല്ല. ആരോഗ്യകരമായ ഭക്ഷണം കഴിച്ചതിനു ശേഷം നാം ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ശരീരത്തെ പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭക്ഷണശേഷം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പുകവലി

ചിലര്‍ ഭക്ഷണം കഴിച്ച ശേഷം പുകവലിക്കാറുണ്ട്. ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ഉടന്‍ പുകവലിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കാമെന്ന് മിക്ക പഠനങ്ങളും പറയുന്നു.ആഹാരം കഴിഞ്ഞ ഉടന്‍‌ പുകവലിച്ചാല്‍ ആമാശയങ്ങള്‍ക്ക് പ്രശ്നങ്ങള്‍ വരാം. പുകവലിക്കുമ്ബോള്‍ നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും ദഹനവ്യവസ്ഥയെ ​ബാധിക്കുകയും ചെയ്യും. അത് കൂടാതെ, ആമാശയത്തില്‍ ക്യാന്‍സര്‍, ശ്വാസകോശ അര്‍ബുദം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണെന്ന് വിദ​ഗ്ധര്‍ പറയുന്നു.

ചായകുടി

ഭക്ഷണം കഴിച്ച ശേഷം ഉടനെ ചായ കുടിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ചായ കുടിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുക ചെയ്യും. ചായയിലും കാപ്പിയിലുമുള്ള രാസവസ്തുക്കള്‍ ശരീരത്തിലെ ഇരുമ്ബിനെ ആഗിരണം ചെയ്യും. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്നത് ക്ഷീണം കൂട്ടാമെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്.

പഴങ്ങള്‍

പഴങ്ങള്‍ ആരോഗ്യകരം തന്നെ. എന്നാല്‍ ഉച്ചയൂണിനോ അത്താഴത്തിനോ ശേഷം പഴം കഴിക്കാന്‍ പാടില്ല. അത് ദോഷം ചെയ്യും. ഭക്ഷണ ശേഷം പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കുകയും പുളിച്ച്‌ തികട്ടല്‍ വരുകയും ചെയ്യും. നെഞ്ചെരിച്ചില്‍, ദഹനക്കേട് ഇവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിച്ച ഭക്ഷണവും പഴങ്ങളും തമ്മില്‍ ചേരാതെ വയറിന് ബുദ്ധിമുട്ട് ഉണ്ടാകും.

ഉടനെ കിടക്കരുത്

ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ ഉടന്‍ ഉറങ്ങാന്‍ പോകുന്നവരെ കാത്തിരിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ്. ഇത്തരക്കാരില്‍ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ടെന്ന് മസാച്ചുസെറ്റ്സ് ഇന്‍‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകര്‍ പറയുന്നത്. അത് കൂടാതെ, സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പേ ആഹാരം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറെ നല്ലത്.

ഉടനെ കുളിക്കരുത്

‘ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം’ എന്നാണു പഴമക്കക്കാർ പറയുന്നത്. ആഹാരം കഴിച്ച കഴിഞ്ഞ ഉടന്‍ കുളിച്ചാല്‍ ശരീര താപനില കുളിക്കുന്ന വെള്ളത്തിന്റെ താപനിലയോളം ഉയരുന്നു. വെള്ളം ദേഹത്ത് പറ്റുമ്ബോള്‍ തലച്ചോറ്, ശരീര താപനില യിലുള്ള ഈ വ്യത്യാസം മനസിലാക്കുകയും ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടി താപനില സാധാരണ നിലയില്‍ ആക്കുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments