കൊറോണ കൂടുതൽ ഗുരുതരമാകുക ഈ ദുശീലം ഉള്ളവരിൽ ! കാരണം അറിയാം: ഉപേക്ഷിക്കൂ ഈ ശീലം

24

പുകവലിക്കുന്നവരില്‍ ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. അതുകൊണ്ട് തന്നെ കൊറോണ ബാധിച്ചാല്‍ അത് ആദ്യം വെല്ലുവിളിയാവുന്നതും ഇവര്‍ക്കാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ ഉള്ളവരിൽ വളരെ എളുപ്പമാണ് കൊറോണ വൈറസ് ബാധയുണ്ടാകുന്നത്. ഇതുപോലെ തന്നെ അപകടകരമായ സാഹചര്യം നിലനിൽക്കുന്നത് പുകവലിക്കാർക്കാണ്. പുകവലിയിലൂടെ ശ്വാസകോശത്തെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുള്ളവരാണ് എങ്കിൽ നിങ്ങൾക്ക് കൊറോണ വൈറസ് ബാധയേൽക്കാനുള്ള സാധ്യത കൂടുതലാണ്. കൊറോണ ബാധിതരായവരിൽ ഏറ്റവും കഷ്ടപ്പെടുന്നതും പുകവലി ശീലമാക്കിയവരാണ്. അതിനാൽ തന്നെ കൊറോണ വ്യാപനം തടയുന്നതിനായി പല രാജ്യങ്ങളും ആരോഗ്യ സംഘടനകളും നൽകിയ നിർദ്ദേശങ്ങളിൽ പുകവലി കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്.

ന്യൂമോണിയ ഉള്ളവരില്‍ രോഗം ഗുരുതരമാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിച്ച് പുകവലി എന്ന ശീലം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാം. കൊറോണവൈറസ് എന്ന ഭീകരന്‍ ആദ്യം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഇത് വര്‍ദ്ധിക്കുന്നതിന് ആക്കം കൂട്ടുകയാണ് പലപ്പോഴും പുകവലിയും കൊറോണവൈറസും. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതാണ്.