HomeUncategorizedപൈനാപ്പിള്‍ കേക്ക്

പൈനാപ്പിള്‍ കേക്ക്

ചേരുവകൾ: 

പൈനാപ്പിള്‍ ചെറുതായി മുറിച്ചെടുത്തത് 500 ഗ്രാം

കോഴിമുട്ടയുടെ വെള്ള 6 എണ്ണത്തിന്റേത്

പഞ്ചസാര ഒരു കപ്പ്
കോഴിമുട്ടയുടെ മഞ്ഞ 6 എണ്ണത്തിന്റേത്

അണ്ടിപ്പരിപ്പ് പൊടിച്ചത് അരക്കപ്പ്

മൈദ രണ്ടരക്കപ്പ്

ബേക്കിങ് പൗഡര്‍ ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് അര ടീസ്പൂണ്‍

വാനില എസന്‍സ് ഒരു ടേബിള്‍ സ്പൂണ്‍

ഐസിങ് ഷുഗര്‍ 3 കപ്പ്

 

ഉണ്ടാക്കുന്ന വിധം:

കോഴിമുട്ടയുടെ വെള്ളയില്‍ അല്‍പം പഞ്ചസാര ചേര്‍ത്തു നന്നായി അടിക്കുക. വേറൊരു പാത്രത്തില്‍ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ ചേര്‍ത്തടിച്ചു മയം വരുത്തി കോഴിമുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്തിളക്കണം. ഇതിലേക്ക് പൊടിയായി അരിഞ്ഞു പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസന്‍സ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ഇതിലേക്ക് കൂട്ടിയോജിപ്പിക്കുക. പിന്നീട് കോഴിമുട്ടയുടെ വെള്ള ഇതിലേക്ക് പകര്‍ന്ന് നന്നായി ചേര്‍ത്തതിനു ശേഷം കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ മൂന്നിലോരുഭാഗം ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക. ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്തതോ ഐസിങ് ചെയ്തതോ (ചൂടാറിയതിന് ശേഷം) ഉപയോഗിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments