HomeNewsലോകം ഉടന്‍ അവസാനിക്കുമെന്ന് ഭൗമശാസ്ത്രജ്ഞൻ ഡോ. ജോസഫ് പെല്‍ടന്റെ മുന്നറിയിപ്പ് !

ലോകം ഉടന്‍ അവസാനിക്കുമെന്ന് ഭൗമശാസ്ത്രജ്ഞൻ ഡോ. ജോസഫ് പെല്‍ടന്റെ മുന്നറിയിപ്പ് !

അടിയന്തിരമായി കൃത്രിമമായ കാന്തികവലയം തീര്‍ത്ത് സംരക്ഷിച്ചില്ലെങ്കില്‍ ലോകം ഉടന്‍ അവസാനിക്കുമെന്നു ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നൽകുന്നു. ഭൂമിയുടെ കാന്തികധ്രുവങ്ങള്‍ തുടര്‍ച്ചയായി ചലിക്കുന്നത് കാരണം അപകടകരമായ സൗരക്കാറ്റുകളില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്ന മാഗ്നെറ്റോസ്ഫിയര്‍ എന്നറിയപ്പെടുന്ന അദൃശ്യമായ കവചം ക്ഷയിച്ച്‌ വരുകയാണ്. ഇക്കാരണത്താല്‍ ഭൂമി സൗരക്കാറ്റുകളുടെ കടുത്ത ഭീഷണിയിലാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ സൂചിപ്പിക്കുന്നത്. ഇതിനാല്‍ ഭൂമിക്ക് ചുറ്റും അടിയന്തിരമായി കാന്തികവലയം തീര്‍ക്കണമെന്നാണ് ഫ്രാന്‍സിലെ ഗ്രാഫെന്‍സ്റ്റാഡെനിലെ ഇല്‍കിര്‍ച്ചിലെ ഇന്റര്‍നാഷണല്‍ സ്പേസ് യൂണിവേഴ്സിറ്റിയിലെ മുന്‍ ഡീനായ ജോസഫ് പെല്‍ടന്‍ ആവശ്യപ്പട്ടിരിക്കുന്നത്.

 

 

 

സൂര്യനിൽ നിന്നുമുള്ള ആപത്കരമായ കിരണങ്ങളെ തടഞ്ഞ് നിർത്തി ഭൂമിയിലെ ജീവജാലങ്ങളെയും അപകടത്തിൽ നിന്നും സംരക്ഷിക്കുന്നത് ഭൂമിയെ പൊതിഞ്ഞ് നിലകൊള്ളുന്ന കാന്തികവലയമാണ്. എന്നാല്‍ സൂര്യനില്‍ നിന്നുണ്ടാകുന്ന സൌരകാറ്റിന്റെ ശക്തി കൂടുന്നതനുസരിച്ച് കാന്തിക മണ്ഡലത്തിന്റെ ശക്തി ക്ഷയിക്കുന്നുമുണ്ട്. ഭൂമിയുടെ കോർ, ക്രസ്റ്റ്, മാൻഡിൽ, സമുദ്രങ്ങൾ, അയണോസ്ഫിയർ, മാഗ്‌നെറ്റോസ്ഫിയർ എന്നിവിടങ്ങളിൽ നിന്നുള്ള മാഗ്‌നെററിക് സിഗ്‌നലുകളെ നിരീക്ഷച്ചതിനു ശേഷമാണ് സ്വാം മിഷന്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

 

 

 

സ്വാം മിഷനിൽ മൂന്ന് സാറ്റലൈറ്റുകളാണ് ഉൾപ്പെടുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഇവ ഭൂമിയെ നിരീക്ഷിക്കുകയായിരുന്നു. ഉപഗ്രഹങ്ങള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണെങ്കില്‍ സൌരവാതങ്ങള്‍ ഭീമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന കാലം അതിവിദൂരമല്ല. അങ്ങനെ സംഭവിച്ചാല്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ കട്ടി കുറയുന്നതിനും ജീവജാലങ്ങളുടെ നാശത്തിനും കാരണമാകും. സൂര്യനില്‍ നിന്നുള്ള മാരകമായ കിരണങ്ങള്‍ ഭീമിയില്‍ എത്തിച്ചേരുകയും ചെയ്യും. അതായത് ഭൂമിയിലെ വരുംതലമുറ ഇവിടെ അതിജീവിക്കുമോയെന്ന കാര്യത്തിൽ പോലും വലിയ ഉറപ്പൊന്നുമില്ലെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നത്.

 

 

 

സൂര്യന്റെ ഉപരിതലത്തില്‍ നിന്നുള്ള കാന്തികോര്‍ജത്തിന്റെ പ്രവാഹമാണ് സൗരക്കാറ്റുകള്‍. ഇത്തരത്തിലുള്ള കാന്തികോര്‍ജം പുറത്ത് വരുന്നതിനെ തുടര്‍ന്ന് ഉപരിതലത്തില്‍ നിന്നും ചൂടുള്ള വാതകങ്ങള്‍ ത്വരിതപ്പെടുകയും തുടര്‍ന്ന് ഇവ വേഗത്തില്‍ ഭൂമിക്ക് നേരെ കുതിക്കുകയും ചെയ്യും. സൗരക്കാറ്റിലെ കില്ലര്‍ ഇലക്‌ട്രോണുകള്‍ക്ക് മണിക്കൂറില്‍ മില്യണ്‍ കണക്കിന് മൈലുകള്‍ സഞ്ചരിച്ച്‌ ഭൂമിയിലെത്താന്‍ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള സൗരക്കാറ്റുകളുടെ പ്രത്യാഘാതങ്ങളെ നേരിടാന്‍ മനുഷ്യസമൂഹം ഇനിയും തയ്യാറെടുത്തിട്ടില്ലാത്തതിനാല്‍ ഇതിന്റെ ആഘാതം രൂക്ഷമായിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നത്. സൗരക്കാറ്റിലെ മെറ്റീരിയലുകള്‍ ഭൂമിയുടെ കാന്തികമേഖലയുമായി കൂട്ടി മുട്ടുന്നതിന്റെ ഫലമായി ഇത് ഇവിടുത്തെ നിരവധി സാങ്കേതിക വിദ്യകളെ താറുമാറാക്കും. അതായത് ഭൂമിയെ ചുറ്റുന്ന കൃത്രിമോപഗ്രഹങ്ങള്‍, റഡാറുകള്‍ തുടങ്ങിയവയെ ഇത് ബാധിച്ച്‌ രൂക്ഷമായ പ്രശ്നങ്ങളുണ്ടാകും. ഈ വിഷയത്തെ കുറിച്ച്‌ റൂമില്‍ ഡോ. ജോസഫ് പെല്‍ടന്‍ ഒരു പേപ്പര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 
ഇത്തരം കാറ്റുകള്‍ ഇവിടുത്തെ ഇലക്‌ട്രോണിക് പവര്‍ ഗ്രിഡുകള്‍, ആശയവിനിമയത്തിനുള്ള സാറ്റലൈറ്റുകള്‍, നാവിഗേഷന്‍, പ്രതിരോധം, ഇന്റര്‍നെറ്റ് തുടങ്ങിയവയെ ഇല്ലാതാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതിനെ വലിയ ഇലക്‌ട്രോ മാഗ്നെറ്റിക് ഷീല്‍ഡ് സൃഷ്ടിച്ച്‌ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഭുമിക്ക് ഭീഷണിയായെത്തുന്ന ആസ്റ്ററോയ്ഡുകളെക്കുറിച്ച്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ തന്നെ നമുക്ക് അറിവുണ്ടായിരുന്നുവെന്നും അതിനെ എന്നാല്‍ അവയേക്കാള്‍ ഭൂമിക്ക് നാശം വിതയ്ക്കാന്‍ പ്രാപ്തിയുള്ള സൗരക്കാറ്റുകളെക്കുറിച്ച്‌ മനുഷ്യന്‍ ഇന്നും ബോധവാനല്ലെന്നുമാണ് പെല്‍ടന്‍ സമര്‍ത്ഥിക്കുന്നത്.

വീട്ടമ്മയെ രണ്ടാം വട്ടം ബലാൽസംഗം ചെയ്യുമ്പോൾ ഇമാമിനെ പിടികൂടിയതിങ്ങനെ ! വീഡിയോ

സിലിണ്ടറുകളിൽ ഒളിഞ്ഞിരിക്കുന്നത് വൻ ദുരന്തം; സംസ്ഥാനത്തു വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments