HomeUncategorizedസൂക്ഷിക്കുക: പ്രവാസികൾക്ക് വാട്ട്‌സാപ്പിലെ ഈ പുതിയ ചതിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ഷാർജ പോലീസ്

സൂക്ഷിക്കുക: പ്രവാസികൾക്ക് വാട്ട്‌സാപ്പിലെ ഈ പുതിയ ചതിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ഷാർജ പോലീസ്

പ്രവാസികൾക്ക് വാട്ട്‌സാപ്പിലെ മറ്റൊരു ചതിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ഷാര്‍ജ പോലീസ്. വാട്ട്‌സാപ്പിലൂടെ പരിചയം സ്ഥാപിക്കാനെത്തുകയും അല്ലെങ്കില്‍ ആകര്‍ഷകമായ എന്തെങ്കിലും സമ്മാനം ലഭിച്ചെന്നും സന്ദേശങ്ങള്‍ അയച്ചാണ് ഇത്തരക്കാര്‍ സാധാരണയായി സമീപിക്കുക . പിന്നീട് ഇവര്‍ പരിചയം സ്ഥാപിച്ച്‌ കഴിഞ്ഞാല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ രീതിയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. പണം ആവശ്യപ്പെട്ടും സ്ത്രീകളോടാണെങ്കില്‍ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. ആദ്യം സൗഹൃദം പുലര്‍ത്തുന്ന ഇവര്‍ വ്യകതിപരമായ വിവരങ്ങളും ചാറ്റിന്‍റെ റെക്കോര്‍ഡ്‌സും വലയിലാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ചിത്രങ്ങളും കൈക്കലാക്കിയതിന് ശേഷം പിന്നീട് അവരുടെ ആവശ്യം സാധിക്കാതെ എതിര് പറയുമ്ബോള്‍ ഈ വിവരങ്ങള്‍ പുറത്ത് വിടുകയാണ് ചെയ്യുന്നത്

പരിചയമില്ലാത്ത നമ്ബരില്‍ നിന്നുളള ക്ഷണം സ്വീകരിക്കരുതെന്നും പോലീസ് അറിയിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമല്ല ഇത്തരത്തിലുളള വാട്ട്‌സാപ്പിലൂടെയുളള ദുരനുഭവം നേരിട്ടതെന്നും പുരുഷന്‍മാര്‍ക്കും സമാനമായ അനുഭവം നേരിട്ടതായി പരാതി ലഭിച്ചുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഇത്തരത്തിലുളള പരാതി നിരന്തരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഷാര്‍ജ പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments