HomeWorld NewsGulfസൗദിയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്; ഈ നിയമം പാലിച്ചില്ലെങ്കിൽ നിയമനടപടി

സൗദിയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്; ഈ നിയമം പാലിച്ചില്ലെങ്കിൽ നിയമനടപടി

സൗദിയില്‍ വിസിറ്റ് വിസയിലെത്തിയവര്‍ക്ക് മുന്നറിയിപ്പുമായി സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. വിസിറ്റ് വിസയിലെത്തിയവര്‍ കാലാവധി കഴിയുന്നതിന് മുമ്ബ് രാജ്യം വിട്ടുപോയില്ലെങ്കില്‍ നിയമനടപടിയെന്ന് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇനി മുതല്‍ എത്ര കാലത്തേക്കാണോ സന്ദര്‍ശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നില്‍ക്കാന്‍ സാധിക്കൂ. നേരത്തെ ഫാമിലി വിസിറ്റ് വിസയിലെത്തിയവര്‍ ഒരു വര്‍ഷം വരെ പുതുക്കി നിന്നിരുന്നു. അങ്ങനെയുള്ള പലരും മൂന്നു മാസത്തേക്ക് കൂടി പുതുക്കാന്‍ ശ്രമിച്ചപ്പോഴാണ് രണ്ടാഴ്ചത്തേക്ക് മാത്രം പുതുക്കിക്കിട്ടിയതും അതുകഴിഞ്ഞാലുടന്‍ രാജ്യം വിടാന്‍ നിര്‍ദേശം ലഭിച്ചതും. വിസ കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്നുമാസം വെച്ച്‌ നിരവധി തവണ പുതുക്കി നല്‍കിയിരുന്നു. 100 റിയാല്‍ ഫീസും ഇന്‍ഷൂറന്‍സും മാത്രമാണ് ഇതിന് ചെലവ് വന്നിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments